ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ ഓണാഘോഷം
text_fieldsഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഓണാഘോഷം
അൽ ഐൻ: ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ ഓണം ആഘോഷിച്ചു. പൂക്കളമൊരുക്കിയും ഓണക്കോടിയുടുത്തും വിദ്യാർഥികളും ജീവനക്കാരും ആഘോഷത്തിൽ പങ്കെടുത്തു. വിവിധ രാജ്യക്കാരായ വിദ്യാർഥികൾ കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയത് കൗതുകമുയർത്തി. അധ്യാപകർ പാഴ് വസ്തുക്കൾകൊണ്ട് ഒരുക്കിയ ചുണ്ടൻവള്ളം, വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതിനിധികളായി വന്ന മാവേലികൾ എന്നിവ ആഘോഷത്തിന് കൊഴുപ്പേകി.
അധ്യാപകരുടെ കലാപരിപാടികൾ, വടംവലി, തീറ്റമത്സരം, ചട്ടിപൊട്ടിക്കൽ തുടങ്ങിയവ നടന്നു. പ്രൻസിപ്പൽ സി.കെ എ. മനാഫ് ഓണസന്ദേശം കൈമാറി. വൈവിധ്യമാർന്ന വിഭവങ്ങളോട് കൂടിയ ഓണസദ്യയും ഒരുക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.