ഇന്ന് തിരുവോണം, ഇന്ന് ഓണമാമാങ്കം
text_fieldsദുബൈ: യു.എ.ഇയിലെ ഓണാഘോഷങ്ങളിലെ മെഗാ ഇവന്റായ ഓണ മാമാങ്കത്തിന് ഷാർജ എക്സ്പോ സെന്റർ ഇന്ന് വേദിയാകും. രാവിലെ 10.30ന് പ്രവാസ ലോകം കാത്തിരുന്ന ഓണാഘോഷത്തിന് തുടക്കമാകും. 10.30ന് വേദിയിലേക്കുള്ള പ്രവേശനം ആരംഭിക്കും. രാവിലെ 11ന് മെഗാ ഓണ സദ്യക്ക് തുടക്കമാകും. റോയൽ, പ്ലാറ്റിനം കാറ്റഗറി ടിക്കറ്റ് എടുത്തവർക്കും, മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രവാസികൾക്കും, മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസിനൊപ്പം എക്സ്ക്ലൂസിവ് ഓണസദ്യ ആസ്വദിക്കാം.
ഉച്ചക്ക് 1.30ഓടെ ഓദ്യോഗിക പരിപാടികളോടെ മെഗാ ഷോ വേദിയിലാരംഭിക്കും. രാത്രി വൈകി റാപ് സെന്സേഷന് ഡാബ്സിയുടെ ലൈവ് ഷോയോടെയായിരിക്കും പരിപാടികള്‍ അവസാനിക്കുക. സൂപ്പര്‍ താരം ടൊവിനോ തോമസാണ് ഓണ മാമാങ്കത്തിന്റെ മുഖ്യാതിഥി. മൂന്നുതരം മധുരമൂറും പായസങ്ങളുള്പ്പെടെ 27 കൂട്ടം വിഭവങ്ങളുമായി കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റാറന്റ് ഒരുക്കുന്ന മെഗാ ഓണസദ്യ ടൊവിനോയോടൊപ്പം ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഓണമാമാങ്കം.
തുടര്‍ന്ന് വേദിയില്‍ മലയാളത്തിന്റെ പ്രിയ ഗായകരായ വിധു പ്രതാപും, ജോസ്നയും, ജാസി ഗിഫ്റ്റും ലൈവ് ഷോ അവതരിപ്പിക്കും. റാപ് സെന്സേഷന് ഡാബ്സിയും ഹിറ്റ് ഗാനങ്ങളുമായി ഓണ മാമാങ്കം വേദിയിലെത്തും. കൂടാതെ മിമിക്രി താരം സിദ്ദീഖ് റോഷനും, ആഘോഷമേളത്തെ സംഗീത താളത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ ഡിജെ ജാസിയുമുണ്ടാവും. ഷാര്‍ജ എക്സ്പോ സെന്ററിലെ മൂന്ന് ഹാളുകളിലായാണ് ഓണ മാമാങ്കം അരങ്ങേറുന്നത്.
https://sharjah.platinumlist.net/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ലുലു, ഉജാല ഡിറ്റര്‍ജന്റ്, വാട്ടിക്ക, ഗ്രീന്‍ വെല്‍ത്ത് നിയോ ഹെയര്‍ ലോഷന്‍, ജി.ആർ.ബി നേ, സാപില്‍ പെര്‍ഫ്യൂം, ഈസ്റ്റേൺ, സീ 5, സി.ബി.സി കൊക്കനട്ട് ഓയിൽ, മദേഴ്സ് റെസീപി, എന്‍.പ്ലസ് പ്രഫഷനൽ, ക്യൂട്ടിസ് ഇന്റര്‍നാഷനല്‍ കോസ്മറ്റിക് ക്ലിനിക്, ബസൂക്ക, ബാദ്ഷ, അല്‍ ഐന്‍ ഫാംസ്, ആഡ് സ്പീക്ക് ഇവന്റ്സ്, allabout.ae, എലൈറ്റ് വേള്‍ഡ് എന്നിവരാണ് സ്പോർൺസർമാർ. ഏഷ്യാനെറ്റ് ന്യൂസ്, മഴവില്‍ മനോരമ, ഗള്‍ഫ് മാധ്യമം, ഡെയ്ലി ഹണ്ട്, വണ്‍ അറേബ്യ എന്നിവയാണ് മീഡിയ പാര്‍ട്ട്ണര്‍മാര്‍. ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ് ഒരുക്കുന്ന ഓണമാമാങ്കം 2024ന്റെ സപ്പോര്‍ട്ടിങ് സ്പോണ്സര് എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലിയും (ഇ.എം.എൻ.എഫ്) എനര്‍ജൈസ്ഡ് ബൈ പാര്‍ട്ട്ണര്‍ ഹിറ്റ് എഫ്.എമ്മുമാണ്.
കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളും സംസ്കാരവും ഉള്‍ക്കൊള്ളുന്ന ഉത്സവമായ ഓണം ആഘോഷിക്കുമ്പോള്‍, മഹാബലി രാജാവ് പ്രതീകപ്പെടുത്തിയ ഐക്യത്തിന്റെയും സമത്വത്തിന്റെയും ഔദാര്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ചും അത് ഓർമിപ്പിക്കുന്നു. മതത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും അതിരുകള്‍ക്കതീതമായി ഓണം നമ്മെ ഒരുമിപ്പിച്ച്, സന്തോഷത്തിലും സമൃദ്ധിയിലും പങ്കുചേര്‍ക്കുന്നു. ഈ ഓണം നമ്മുടെ ഹൃദയങ്ങളില്‍ നന്ദിയും സന്തോഷവും ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും നിറക്കട്ടെ. എല്ലാവര്ക്കും സന്തോഷകരവും സമൃദ്ധവുമായ ഓണം ആശംസിക്കുന്നു.- ഡോ. ആസാദ് മൂപ്പന്, (ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന്)
ഒരുമയുടെ ആഘോഷമെന്ന നിലയിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണം ഊഷ്മളതയും സന്തോഷവും സമ്മാനിക്കുന്നു. സമൃദ്ധിയുടെയും ഐക്യത്തിന്റെയും ആഘോഷം എന്നതിലുപരി ഓണം നമ്മുടെ സമ്പന്നമായ പൈതകൃവും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ട് കുടുംബങ്ങൾക്ക് വീണ്ടും ഒത്തുചേരാനുള്ള പ്രിയപ്പെട്ട നിമിഷംകൂടിയാണ്.
ഈ ആഘോഷ നിമിഷങ്ങൾ എനിക്കും കുടുംബത്തിനും നമ്മുടെ സാംസ്കാരിക ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഗൃഹാതുരമായ ഈ പാരമ്പര്യങ്ങൾ യുവതലമുറക്ക് കൈമാറാനുമുള്ള സമയമാണ് ഓണാഘോഷം. കുടുംബങ്ങൾ ഒത്തുചേർന്നും വീടുകളിൽ പൂക്കളമിട്ടും വിഭവ സമൃദ്ധമായ ഓണസദ്യ തയാറാക്കിയും ഈ ഉത്സവത്തെ നമുക്ക് ആഘോഷപൂർണമാക്കാം. എല്ലാ മലയാളികൾക്കും സന്തോഷവും ഐക്യവും ചൈതന്യവും നിറഞ്ഞ അനുഗൃഹീതവും സന്തോഷകരവുമായ ഓണം ആശംസിക്കുന്നു.-ജോൺ പോൾ ആലുക്കാസ്, മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ് ഗ്രൂപ്
ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമകൾ എല്ലാ മലയാളികളെയുംപോലെ എനിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. ഓണനാളുകൾ ഒരുമയുടെയും കൂടിച്ചേരലിന്റെയും പാഠങ്ങളാണ് പകർന്നുതരുന്നത്.
ഓണപ്പൂക്കളം, സദ്യ, ഓണക്കളി, ഓണക്കോടി തുടങ്ങി നമ്മൾ മലയാളികൾക്ക് ഓണത്തെ വരവേൽക്കാൻ നിരവധി കാര്യങ്ങളുണ്ട്. മാത്രമല്ല, മലയാളികളായ പ്രവാസികൾക്ക് ഓണം എന്നും ഒരു അനുഭൂതിയാണ്. പൂവിളിയും പുലിക്കളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമാണ് മനസ്സിലെത്തുന്നത്. പുതിയ പ്രതീക്ഷകളിലൂടെയാണ് ഓരോ ഓണക്കാലവും കടന്ന് നാം സഞ്ചരിക്കുന്നത്. മുന്നോട്ടുള്ള ജീവിതത്തിലേക്ക് ധാരാളം പ്രതീക്ഷകൾ നൽകാൻ ഈ ഓണത്തിനും സാധിക്കട്ടെ. -ഡോ. ഷരീഫ് അബ്ദുൽ ഖാദർ, ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, എ.ബി.സി ഗ്രൂപ് ഓഫ് കമ്പനീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.