‘ചിറ്റാറോണം’ ഇന്ന്
text_fieldsഷാർജ: കെയർ ചിറ്റാർ പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഇന്ന് അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ അത്തപ്പൂക്കളം, ഓണ വിളംബരം, ഘോഷയാത്ര എന്നിവ നടക്കും. സാംസ്കാരിക സമ്മേളനം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സിനിമ നടനും നിർമാതാവുമായ തോമസ് തിരുവല്ല എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. മാധ്യമപ്രവർത്തകൻ നിസാർ സൈദ് ഉൾപ്പെടെയുള്ള സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഈ വർഷത്തെ കെയർ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.
പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും. ഒരു മണിക്ക് ഓണസദ്യ. രണ്ടു മണിക്ക് കലാഭവൻ ബിജുവും കലാഭവൻ സമദും ഒരുക്കുന്ന ‘ലൈവ് മ്യൂസിക്കൽ എന്റർടൈൻമെന്റ് ഷോ’. വൈകീട്ട് അഞ്ചിന് വടംവലി മത്സരം നടക്കും. 800ലധികം പ്രവാസികളെത്തും. വൈകീട്ട് 6.30ന് പരിപാടികൾ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.