ഓണാഘോഷം: 25 നഴ്സുമാരെ ആദരിക്കും
text_fieldsഅബൂദബി: കഴിഞ്ഞ 15 വർഷമായി അബൂദബിയി പ്രവർത്തിക്കുന്ന ദർശന കല സാംസ്കാരിക വേദിയുടെ ഓണം ആഘോഷം സെപ്റ്റംബർ 24നു രാവിലെ ഒമ്പതു മുതൽ അബൂദബി മലയാളി സമാജം അങ്കണത്തിൽ വെച്ചു നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരുവാതിര, ഓണപാട്ടുകൾ, മാവേലി മന്നൻ, ഓണം സദ്യ, ചെണ്ട മേളം തുടങ്ങിയ വിവിധ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തും. പുതിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനവും ചടങ്ങിൽ നടക്കും. കഴിഞ്ഞ 10 വർഷം ആയി ആതുര രംഗത്തു സേവനം അനുഷ്ഠിക്കുന്ന നഴ്സുമാരെ ആദരിക്കും. ആദ്യം തിരഞ്ഞെടുക്കുന്ന 25 നേഴ്സ് മാർക്കാണ് ആദരം. നഴ്സുമാരെ നാമനിർദേശം ചെയ്യാൻ പൊതു ജനങ്ങൾക്കും അവസരമുണ്ട്. താൽപര്യമുള്ളവർക്ക് നഴ്സുമാരുടെ വിവരങ്ങൾ darshanasvabudhabi@gmail.com ൽ മെയിൽ ചെയ്യുകയോ 971 55 617 9238, +971 50 268 8458 +971 50 596 4907 നമ്പറുകളിൽ വിളിച്ചറിയിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.