വേൾഡ് മലയാളി കൗൺസിൽ ഓണാഘോഷം
text_fieldsദുബൈ: വേൾഡ് മലയാളി കൗൺസിലിെൻറ നേതൃത്വത്തിൽ 24 മണിക്കൂർ നീണ്ടുനിന്ന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആസ്ട്രേലിയയിലെ സിഡ്നിയിലെ പ്രാദേശിക സമയം വൈകീട്ട് അഞ്ച് മണിക്ക് ആരംഭിച്ച ആഘോഷം ഫാർ ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ വഴി ഇന്ത്യയിലും തുടർന്ന് മിഡിലീസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് കടന്ന് അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിലെ പ്രാദേശിക സമയം രാവിലെ പത്തു മണിക്കാണ് സമാപിച്ചത്.
സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന 'ഗ്ലോബൽ ഓണാഘോഷം 2021'ൽ വിവിധ പ്രോവിൻസുകളെ പ്രതിനിധാനംചെയ്ത് നൂറുകണക്കിന് ഡബ്ല്യൂ.എം.സി കലാകാരൻമാർ പങ്കെടുത്തു. ഗ്ലോബൽ ഭാരവാഹികളായ ഇർഫാൻ മാലിക്, ദിനേഷ് നായർ, ബേബി മാത്യു സോമതീരം എന്നിവരാണ് ആഘോഷം ഏകോപിപ്പിച്ചത്.
ഗ്ലോബൽ ഭാരവാഹികളായ ചെയർമാൻ ജോണി കുരുവിള, പ്രസിഡൻറ് ടി.പി. വിജയൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, വൈസ് പ്രസിഡൻറ് അഡ്മിൻ സി.യു. മത്തായി, സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളി, ട്രഷറർ ജയിംസ് കൂടൽ, വൈസ് പ്രസിഡൻറ് മിഡിലീസ്റ്റ് ചുമതലയുള്ള ചാൾസ് പോൾ, ഷാജി മാത്യു, ജോസഫ് കില്ലിയാൻ, എസ്.കെ. ചെറിയാൻ, ടി.വി.എൻ. കുട്ടി, സിസിലി ജേക്കബ്, അഞ്ജന എന്നിവർ സംസാരിച്ചു.
മിഡിലീസ്റ്റ് പ്രസിഡൻറ് ഷാഹുൽ ഹമീദ്, ചെയർമാൻ ടി.കെ. വിജയൻ, വി.പി. വിനേഷ് മോഹൻ, ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ട്രഷറർ രാജീവ്, സി.എ. ബിജു, അബ്ദുൽ അസീസ്, എസ്തർ ഐസക്, റാണി ലിജേഷ്, സ്മിത ജയൻ, അഭിരാമി ജയൻ, മഞ്ജു, എലിസബത്ത്, രേഷ്മ റെജി എന്നിവർ മിഡിലീസ്റ്റിലെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയതായി മീഡിയ ചെയർമാൻ വി.എസ്. ബിജുകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.