റാസല്‍ഖൈമയില്‍ ഓണനിലാവ് ഇന്ന്
text_fieldsറാസല്‍ഖൈമ: സേവനം എമിറേറ്റ്സ് യു.എ.ഇ ഓണനിലാവ് 2024 വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശനിയാഴ്ച റാസല്‍ഖൈമയില്‍ നടക്കുമെന്ന് പ്രസിഡന്റ് സുദര്ശനന് അറിയിച്ചു. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ വി.കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം, ഖമീസ് സഈദ് ഖമീസ് അല്നഹല് അല്‍സാബി എന്നിവര്‍ മുഖ്യാതിഥികളാകും. സുരേഷ് അയിരൂര്‍, അഭിലാഷ് അര്‍ക്കന്നൂര്‍, വിനീത് ഇളമാട് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും കോമഡി ഷോയും നടക്കും.
അത്തപ്പൂക്കളം, ചെണ്ടമേളം, തിരുവാതിര, നൃത്യനൃത്തങ്ങള്‍ തുടങ്ങിയവയും അരങ്ങേറും. റാക് സ്കൂളുകളിലെ മലയാളി പ്രധാനാധ്യാപകരായ ജിഷ ജയന് (ഇന്ത്യന്‍ പബ്ലിക് സ്കൂള്‍), അബ്ദുല്ലക്കുട്ടി (ഇന്ത്യന്‍ സ്കൂള്‍), ബീന രാജ്മോഹന്‍ (ന്യൂ ഇന്ത്യന്‍ സ്കൂള്‍), ഹമീദ് അലി യഹ്യ(സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍), പ്രസന്ന ഭാസ്കര്‍ (ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍), ദീപ വിനോദ് കുമാര്‍ (ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍), ജെയ്സണ്‍ സ്കറിയ (ആല്‍ഫ സ്കൂള്‍) എന്നിവരെ ചടങ്ങില്ആദരിക്കും. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികളായ സുരേഷ്, രഞ്ജിത് രാജന്, സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.