ഓണാഘോഷ നിറവിൽ പ്രവാസികൾ
text_fieldsകാസ് ഓണാഘോഷം
ദുബൈ: കാസ് യു.എ.ഇയുടെ നേതൃത്വത്തിൽ ഓണാഘോഷം ക്ലാസിക് റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. കാസ് പ്രസിഡന്റ് മേജോ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോജോസ് സ്വാഗതം പറഞ്ഞു. മാത്തുക്കുട്ടി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
അഷ്റഫ് താമരശ്ശേരി, പോളി പടമാടൻ എന്നിവർ ആശംസ നേര്‍ന്നു. സിബിൻ ഡേവിസ് നന്ദി പറഞ്ഞു. ഓണസദ്യയും വിവിധ കലാപരിപാടികളും, മാജിക് ഷോ, നാടൻ കലാ കായിക മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും അരങ്ങേറി.
വേൾഡ് മലയാളി കൗൺസിൽ അജ്മാൻ ഓണാഘോഷം
അജ്മാൻ: വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് തുംമ്പൈ മെഡിസിറ്റിയിൽ സംഘടിപ്പിച്ച ഓണാഘോഷം ഗാലിബ് അത്രേഹ് ഉദ്ഘാടനം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രസിഡന്റ് ഡയസ് ഇടിക്കുളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മിഡിൽ ഈസ്റ്റ് റീജ്യൻ പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ, എൻ. മുരളീധര പണിക്കർ, രാജേഷ് പിള്ള, തോമസ് ഉമ്മൻ, സി.കെ സോമൻ, സ്വപ്നാ ഡേവിഡ്, ജെയിംസ് മാത്യു, ബാവാ റേച്ചൽ എന്നിവർ സംസാരിച്ചു.
കേരളത്തിലെ കാഴ്ച പരിമിതിയുള്ളവരുടെ കൂട്ടായ്മക്ക് വേണ്ടി വേൾഡ് മലയാളി കൗൺസിൽ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതി എൻ. മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്തു.
കാഴ്ച പരിമിതിയുള്ളവർ ഉൽപാദിപ്പിച്ച ആയിരം പരിസ്ഥിതി സൗഹൃദ പേനകൾ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾക്ക് വിതരണം ചെയ്തു.
ടി.എൻ. കൃഷ്ണ കുമാർ, ചെറിയാൻ ടി. കീക്കാട്, സൽജിൻ കളപ്പുര എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.
ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓണാഘോഷം
ഖോർഫക്കാൻ: ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ഞായറാഴ്ച ഓണാഘോഷം സംഘടിപ്പിച്ചു. കോൺസുൽ ബിജേന്ദർ സിങ് നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുരളീധരൻ. ടി.വി അധ്യക്ഷനായിരുന്നു. ക്ലബ് അഡ്വൈസർ സ്റ്റാൻലി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി പോളി സ്റ്റീഫൻ നന്ദിയും പറഞ്ഞു. ഓണാഘോഷപരിപാടികൾക്ക് കൺവീനർ പ്രീമസ് പോൾ നേതൃത്വം നൽകി.
മാവേലിയുടെ വരവും താലപ്പൊലിയും പുലികളിയും പരിപാടിക്ക് മാറ്റുകൂട്ടി. തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഈസ്റ്റ് കോസ്റ്റ് മേഖലയിലെ വിവിധ സംഘടന പ്രതിനിധികളടക്കം 500ലധികം ജനങ്ങൾ പരിപാടിയിൽ പങ്കുചേർന്നു.
പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം ഓണാഘോഷം
അബൂദബി: പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം ‘ഓണം 2023’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടന പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. അബൂദബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് റജി സി. ഉലഹന്നാന് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം പ്രസിഡന്റ് കെ.കെ. ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, അബൂദബി കേരള സോഷ്യല്‍ സെന്റർ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി, പയ്യന്നൂര്‍ സൗഹൃദവേദി ദുബൈ ഘടകം പ്രതിനിധി വി.പി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
സൗഹൃദവേദി ഏര്‍പ്പെടുത്തിയ അഞ്ചാമത് പി.എസ്.വി അച്ചീവ്മെന്റ് പുരസ്കാരം ശ്രീനന്ദ ശ്രീനിവാസന്, ശബരീനാഥ് പ്രവീണ്‍ എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറി രാജേഷ് കോടൂരിന്റെ നേതൃത്വത്തില്‍ സമ്മാനിച്ചു. യു.എ.ഇതല ഉപന്യാസമത്സര വിജയികളായ റഫീഖ് സക്കറിയ, ഹഫീസ് ഒറ്റകത്ത്, സുമ വിപിന്‍ എന്നിവര്‍ക്ക് വി.പി. കൃഷ്ണകുമാര്‍, സലിം ചിറക്കല്‍, അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്റര്‍ ട്രഷറര്‍ ദിലീപ് മുണ്ടയാട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ആകാശപഠനത്തിന് ജനകീയമുഖം നല്കിയ വെള്ളൂരിലെ കെ. ഗംഗാധരന് മാസ്റ്റര്‍ക്ക് പയ്യന്നൂര്‍ സൗഹൃദവേദിയുടെ ആദരവ് ലോക കേരള സഭാംഗം അഡ്വ. അന്‍സാരി സൈനുദ്ദീന്‍ കൈമാറി.
ഇന്ത്യ സോഷ്യല്‍ സെന്റര്‍, അബൂദബി കേരള സോഷ്യല്‍ സെന്റര്‍ എന്നിവയിലെ ഭാരവാഹികളായ പയ്യന്നൂര്‍ സ്വദേശികളായ കെ.കെ. അനില്‍ കുമാര്‍, ചിത്ര ശ്രീവത്സന്‍ എന്നിവരെ വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തില്‍ ആദരിച്ചു. അംഗങ്ങള്‍ക്കായുള്ള പ്രിവിലേജ് കാര്‍ഡ് വിതരണവും നടന്നു.
അബു ഷബീല്‍ അവതാരകനായിരുന്നു. പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം രക്ഷാധികാരി വി.ടി.വി. ദാമോദരന്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ എം. അബ്ബാസ്, പി.എസ്. മുത്വലിബ്, രഞ്ജിത്ത് പൊതുവാള്, സി.കെ. രാജേഷ്, സന്ദീപ് വിശ്വനാഥന്, ദിലീപ് കുമാര്‍, യു. ദിനേശ് ബാബു, അജിന് പോത്തേര, അബ്ദുൽ ഗഫൂര്‍, ബി. ജ്യോതിലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഓണാഘോഷ മത്സര വിജയികൾ
ഷാർജ: ‘ശ്രാവണോത്സവം’ എന്ന പേരിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ തിരുവാതിരക്കളി, മലയാളി മങ്ക, സിനിമാറ്റിക് ഡാൻസ് എന്നീ ഇനങ്ങളിൽ മത്സരം സംഘടിപ്പിച്ചു.
തിരുവാതിരക്കളിയിൽ ധ്വനി ഒന്നാം സ്ഥാനവും, അനന്തപുരി രണ്ടാം സ്ഥാനവും, ദശപുഷ്പം മൂന്നാം സ്ഥാനവും നേടി.
മലയാളി മങ്ക മത്സരത്തിൽ ഡോ. സുരഭി ഒന്നാം സ്ഥാനവും, സംഗീത ഭാസ്കർ രണ്ടാം സ്ഥാനവും അർദാസ് സുധീർ മൂന്നാം സ്ഥാനവും കൈവരിച്ചു.
സിനിമാറ്റിക് ഡാൻസിൽ ജ്വാല കലക്ക് ഒന്നാം സ്ഥാനവും മാസിന് രണ്ടാം സ്ഥാനവും എസ്.എം.ഡി സ്റ്റുഡിയോ മൂന്നാം സ്ഥാനവും നേടി.
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17ന് എക്സ്പോ സെന്റർ ഷാർജയിൽ നടത്തപ്പെടും. പതിനായിരങ്ങൾ പങ്കെടുക്കുന്ന പൊതു പരിപാടിയിൽ ഘോഷയാത്ര, ഗാനമേള, മറ്റു കലാ പരിപാടികൾ, സദ്യ വിതരണം തുടങ്ങിയവ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.