ദമ്മാം സൗദി ജർമൻ ആശുപത്രിയിൽ ഓണം ആഘോഷിച്ചു
text_fieldsദമ്മാം: സൗദി ജർമൻ ആശുപത്രിയിലെ ഇന്ത്യക്കാരായ ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചു. വൈകീട്ട് അഞ്ചോടെ തുടങ്ങിയ ഓണാഘോഷ പരിപാടികൾ രാത്രി വൈകിയാണ് അവസാനിച്ചത്. ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. അഹമ്മദ് ഷിഹാത്ത ഉദ്ഘാടനം നിർവഹിച്ചു. ചീഫ് നഴ്സിങ് ഓഫിസർ ശബാബ് ഉതൈബി മുഖ്യപ്രഭാഷണം നടത്തി. നഴ്സിങ് സൂപ്പർവൈസർ ജെസി വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ. ചന്ദൻ കുമാർ, അസ്മ, സന തുടങ്ങിയവർ സംസാരിച്ചു.
ചങ്ങാതിക്കൂട്ടം അവതരിപ്പിച്ച തിരുവാതിരക്കളിയോടെ കലാപരിപാടികൾക്ക് തുടക്കമായി. അയ്ഡ തോമസും സംഘവും അവതരിപ്പിച്ച ഓണപ്പാട്ട്, ദൃശ്യ വിനു, ദർശന വിനു എന്നീ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാൻസ് എന്നിവ കലാപരിപാടികൾക്ക് മികച്ച തുടക്കംനൽകി. ഓണക്കളികൾക്ക് കെ.ബി. ആതിരയും കൂട്ടുകാരും നേതൃത്വം നൽകി.
ഓണസദ്യയിൽ ഇന്ത്യക്കാർക്കുപുറമെ, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ലബനാൻ, സുഡാൻ, തുനീഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് തുടങ്ങി ഒട്ടനവധി ആളുകൾ പങ്കെടുത്തത് വേറിട്ട അനുഭവമായി. അമൃത വിജയൻ നന്ദി പറഞ്ഞു. ജെസി വർഗീസ്, ശബാബ് അൽ ഉതൈബി, അൻവർ കാക്കി, ജാഫർ പുലാശേരി, ഷാജൻ വർഗീസ്, കെ.ആർ. വിനു എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ അലീന അന്ന വർഗീസ്, അബിഗെയ്ൽ ജെസ് വർഗീസ് എന്നിവർ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.