ഓണപ്പൊലിവിൽ വിപണി, ആഘോഷങ്ങൾക്ക് തുടക്കം
text_fieldsഅബൂദബി: ലോകത്തിന്റെ ഏതുകോണില്‍ പോയാലും നാട്ടിലെ ആഘോഷങ്ങളൊന്നും മലയാളികള്‍ മറക്കാറില്ല. ഇപ്പോഴിതാ ഓണാഘോഷത്തിന്റെ ഗൃഹാതുരത്വം പേറുന്ന മലയാളികള്‍ അത്തപ്പൂക്കളമൊരുക്കിയും ഓണസദ്യയൊരുക്കിയും ഓണാഘോഷത്തെ ചേര്‍ത്തുപിടിക്കുകയാണ്.
കേരളത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും നിന്നെത്തുന്ന പൂക്കളാണ് താരമെങ്കില്‍ ഇവിടെ കടല്‍കടന്നെത്തുന്ന പൂക്കളെയാണ് മലയാളികള്‍ ആശ്രയിക്കുന്നത്.
ശീതീകരിച്ച പെട്ടികളിലാക്കിയെത്തുന്ന പൂക്കള്‍ വാങ്ങി അത്തപ്പൂക്കളമിട്ട് മലയാളികള്‍ ഓണക്കാലത്തെ വരവേല്‍ക്കുകയാണ്. കേരള പ്രവാസി സംഘടനകളും മലയാളികളുടെ താമസസ്ഥലങ്ങളിലും ഒരുക്കുന്ന ഓണസദ്യകളും ആഘോഷത്തിന് മാറ്റുകൂട്ടുന്നു. ഓണമെത്താന്‍ കാത്തുനില്ക്കുന്നില്ല ഓണസദ്യയൊരുക്കാനെന്ന പ്രത്യേകതയും ഗള്‍ഫിലെ ഓണാഘോഷത്തിനുണ്ട്.
ഏവര്‍ക്കും ഒത്തുകൂടാന്‍ പറ്റുന്ന അവധിദിവസം നോക്കി സദ്യ വിളമ്പിയും മുണ്ടും ഷര്‍ട്ടും സാരിയുമണിഞ്ഞൊക്കെ പ്രവാസി കേരളീയര്‍ ഓണം കെങ്കേമമായി ആഘോഷിച്ചുവരികയാണ്. ആ ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാന്‍ കടല്‍കടന്നെത്തുന്ന പൂക്കള്‍ നിര്‍ണായ പങ്കാണ് വഹിക്കുന്നത്. ലുലു അടക്കമുള്ള വിവിധ സൂപ്പർമാർക്കറ്റുകൾ ഓണവിപണി മുന്നിൽകണ്ട് വമ്പൻ ഓഫറുകളും ഓണക്കച്ചവടങ്ങളും ആരംഭിച്ചിട്ടുണ്ട്.
അബൂദബി മലയാളി സമാജം ക്യാപിറ്റല്‍ മാളില്‍ എമിറേറ്റിലെ ഏറ്റവും വലിയ പൂക്കളമൊരുക്കിയാണ് ഓണത്തെ വരവേറ്റത്. 100 പേര് എട്ട് മണിക്കൂര്‍ സമയമെടുത്ത് തയാറാക്കിയ അത്തപ്പൂക്കളത്തിനായി 300 കിലോ പൂക്കളും 100 കിലോ വര്ണപ്പൊടികളുമാണ് ഉപയോഗിച്ചത്.
അത്തം മുതൽ തിരുവോണംവരെ രുചിയുടെ വൈവിധ്യം ഒരുക്കി എൻ.എച്ച് 47 റെസ്റ്റോറന്റ്, സദ്യകളുടെ കേമൻ എന്നറിയപ്പെടുന്ന ആറന്മുള വള്ള സദ്യയാണ് ഒരുക്കുന്നത്. നാൽപത്തിമൂന്ന് വിഭവങ്ങൾ അടങ്ങിയ സദ്യയിൽ ആറന്മുള വറുത്ത എരിശ്ശേരിയും മൂന്നുതരം പായസവും ഉൾപ്പെടുന്നു.
ആറന്മുളയിൽനിന്ന് എത്തിയ മഹീന്ദ്രനും സംഘവുമാണ് സദ്യ ഒരുക്കുന്നത്. 55 ദിർഹം വിലവരുന്ന സദ്യ കഴിക്കാൻ അത്തം മുതലേ ഭക്ഷണ പ്രേമികൾ എത്തുന്നു. വീട്ടിൽ സദ്യ ഉണ്ടാകാൻ പറ്റാത്തവർക്ക് ഇൻസ്റ്റന്റ് കിറ്റുകളും ലഭ്യമാണ് ഓണത്തിന് വൈവിധ്യമാർന്ന പരുപാടികളും റെസ്റ്റോറന്റിൽ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.