സമ്മാനം വിതറി മെട്രോയുടെ ദശവാർഷികയോട്ടം
text_fieldsദുൈബ: കുതിച്ചുപായലിെൻറ പത്താം വർഷം ആഘോഷിക്കുന്ന ദുബൈ മെട്രോക്ക് അറബിയിലും ഇംഗ് ലീഷിലും ജന്മദിനാശംസ പാട്ട് പാടുന്ന വിഡിേയാ പങ്കുവെച്ചാണ് ദുബൈ േറാഡ് ഗതാഗത അതോ റിറ്റി ചരിത്രദിവസത്തിന് തുടക്കംകുറിച്ചത്. ‘സന ഹൽവാ മെട്രോ ദുബൈ’ എന്ന ആശംസാപാട്ട് മെട്രോയുടെ ഉള്ളിൽനിന്ന് പാടുന്നതാണ് ദൃശ്യങ്ങൾ.
പത്താം വാർഷികത്തെ അടയാളപ്പെടുത്തുന്ന പ്രത്യേക കാർഡുകളും കവറുകളും തിങ്കളാഴ്ച ലഭ്യമായിരുന്നു. ഒരു ശീതളപാനീയ കമ്പനി ഇറക്കിയ സ്പെഷൽ എഡിഷൻ കുപ്പികളുടെ അടപ്പിലെ സൂചനകളനുസരിച്ച് 1000 ദിർഹം വരെ മൂല്യമുള്ള നോൽ കാർഡുകൾ സമ്മാനമായും നൽകിയിരുന്നു. തീരുന്നില്ല സമ്മാനമേളങ്ങൾ. മെട്രോ ആരംഭിച്ച 2009 മുതൽ 2018 വരെ സെപ്റ്റംബർ ഒമ്പതിന് ജനിച്ച കുഞ്ഞുങ്ങളുണ്ടെങ്കിൽ ഇന്നുതന്നെ അവരുടെ പേരു വിവരങ്ങൾ www.rta.ae സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. സെപ്റ്റംബർ 30ന് ദുബൈ മാളിലെ ദുബൈ െഎസ് റിങ്ങിൽ നടക്കുന്ന മെട്രോ കുട്ടികളുടെ പിറന്നാൾ പാർട്ടിയിൽ പെങ്കടുക്കാനുള്ള അവസരം അവർക്ക് ലഭിച്ചേക്കും.
സെപ്റ്റംബർ 12, 13 തീയതികളിൽ ദുബൈ മാളിലെ ആർ.ടി.എ സ്റ്റാൻഡ് സന്ദർശിക്കുന്നവർക്കും കിടിലൻ സമ്മാനങ്ങൾക്ക് സാധ്യതയുണ്ട്. ദുബൈ മെട്രോയുടെ സ്പെഷൽ ദിനം ദുബൈയുടെ ആകാശവാതിലായ ബുർജ് ഖലീഫയും അവിസ്മരണീയമാക്കി. ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ദുബൈ മെട്രോ പഠിപ്പിച്ചുകൊടുത്ത ‘അൽ അബ്വാബ് തുഗ്ലഖ്’ എന്ന ശബ്ദത്തോടെ ആരംഭിച്ച വെളിച്ച-ശബ്ദ പ്രദർശനം അതിഗംഭീരമായിരുന്നു.രാത്രി 9 മണി 9 മിനിറ്റ് 9 സെക്കൻഡിനാണ് ഇൗ ഷോ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.