ഇടപ്പാളയം അബൂദബി ചാപ്റ്റർ ഓണാഘോഷം
text_fieldsഅബൂദബി: ഇടപ്പാളയം അബൂദബി ചാപ്റ്റർ ഓണാഘോഷം ആർപ്പോ സീസൺ -3 അബൂദബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ചു. മാവേലിയും താലപ്പൊലിയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി ഉദ്ഘാടനംചെയ്തു. ഇടപ്പാളയം അബൂദബി ചാപ്റ്റർ പ്രസിഡന്റ് രാജേഷ് കായലം പള്ളത്ത് അധ്യക്ഷത വഹിച്ചു.
ചാപ്റ്റർ സെക്രട്ടറി നിസാർ കാലടി സ്വാഗതം പറഞ്ഞു. ആർപ്പോ സ്വാഗതസംഘം ചെയർപേഴ്സൻ റബിത രാജേഷ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഗഫൂർ എടപ്പാൾ, നൗഷാദ് യൂസഫ്, ഇടപ്പാളയം അബൂദബി ചാപ്റ്റർ ചീഫ് കോഓഡിനേറ്റർ റഹീദ്, ഉപദേശക സമിതി അംഗങ്ങളായ അഷ്റഫ് ലിവ, കെ.വി. ബഷീർ, പ്രകാശ് പള്ളിക്കാട്ടിൽ, എൻ.പി. നൗഷാദ്, ഇടപ്പാളയം യു.എ.ഇ സെൻട്രൽ കമ്മറ്റി കോഓഡിനേറ്റർ സി.വി. ഷറഫ് എന്നിവർ സംസാരിച്ചു.
ആർപ്പോ സ്വാഗത സംഘം കൺവീനർ അനീസ് പെരിഞ്ചേരി നന്ദി പറഞ്ഞു. തുടർന്ന് ഇടപ്പാളയം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി. കായിക മത്സരങ്ങൾക്ക് നജാത്, ഷാജി കണ്ടനകം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.