വേറിട്ട ഓണസദ്യയുമായി മെസ്പോ അബൂദബി
text_fieldsഅബൂദബി: വീടുകളിൽ തയാറാക്കിയ വിഭവങ്ങൾ ഒരുക്കി ഓണം ആഘോഷിച്ച് മെസ്പോ അബൂദബി. 25 ഓളം ഓണസദ്യ വിഭവങ്ങളാണ് 25 അടുക്കളകളിൽ നിന്നുമായി 25 കുടുംബങ്ങൾ തയാറാക്കിയത്.
അബൂദബി കേരള സോഷ്യൽ സെന്ററിലായിരുന്നു വേറിട്ട ഓണാഘോഷം. 2002 മുതൽ അബൂദബിയിൽ പ്രവർത്തിക്കുന്ന പൊന്നാനി എം.ഇ.എസ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ (മെസ്പോ), ഓണസദ്യ ഒരുക്കുന്നതിൽ വ്യത്യസ്തത തേടിയാണ് കുടുംബാംഗങ്ങളുടെ വീടുകളിൽനിന്ന് വിഭവങ്ങൾ ഒരുക്കിയത്. മെസ്പോ പ്രസിഡന്റ് അഷ്റഫ് പന്താവൂരിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടികൾ എഴുത്തുകാരനും ചരിത്രകാരനുമായ അബ്ദുൽ റഹ്മാൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.സി പ്രസിഡന്റ് ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സഫറുള്ള പാലപ്പെട്ടി, റാഫി പാടൂർ, സൂരജ് പൊന്നാനി, പ്രകാശ് പള്ളിക്കാട്ടിൽ, ലത്തീഫ് കൊട്ടിലിങ്ങൽ, ജാസ്മി ടീച്ചർ, കൺവീനർ എം. സുനീർ, ജനറൽ സെക്രട്ടറി ഷകീബ് പൊന്നാനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.