യു.എ.ഇ:പൂക്കളെത്തി; ഓണവിപണി സജീവം
text_fieldsദുബൈ: മലയാളികൾ ഏറെയുള്ള യു.എ.ഇയിൽ ഓണാഘോഷങ്ങൾക്ക് വർണം പകരാൻ യു.എ.ഇയിലെ പൂവിപണികളും സജീവമായി.
അത്തം തുടങ്ങിയതോടെ വലിയതോതിൽ ഓണപ്പൂക്കൾ വിപണിയിലേക്ക് ഒഴുകുകയാണ്. ദുബൈ, ഷാർജ, അബൂദബി തുടങ്ങിയ എമിറേറ്റുകളിൽ മാളുകളിലും ചെറുകിട ഷോപ്പുകളിലും പൂക്കൾ വിൽപനക്കെത്തിക്കഴിഞ്ഞു.
ഇന്ത്യയെ കൂടാതെ നെതർലൻഡ്, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നും പൂക്കൾ എത്തുന്നുണ്ട്. അത്തം തുടങ്ങിയതോടെ പൂവിപണികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്.
ഇന്ത്യയിലെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും പൂക്കൾ എത്തുന്നത്. ഇത്തവണ 100 ടണിലേറെ പൂക്കൾ യു.എ.ഇയിലെത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. ലുലു അടക്കമുള്ള പ്രധാന വ്യാപാരസ്ഥാപനങ്ങളിലും ഓണത്തിനായി പൂക്കൾ എത്തിച്ചിട്ടുണ്ട്.
ശരാശരി കിലോക്ക് 45 ദിർഹം വരെയാണ് പൂക്കളുടെ വില. ചെണ്ടുമല്ലി പൂക്കൾക്കാണ് ആവശ്യക്കാർ കൂടുതൽ.
തിരുവോണ ദിവസം കൂടുതൽ ചെലവ് മുല്ലപ്പൂക്കൾക്കാണ്. മുല്ലപ്പൂ മുൻകൂറായി 45 ടണ്ണിലേറെ എത്തിക്കഴിഞ്ഞു.
തായ്ലൻഡിൽ നിന്നാണ് ഓർക്കിഡ് പൂക്കൾ എത്തുന്നത്. ഓർക്കിഡിന് കിലോക്ക് 100 ദിർഹമാണ് വില.
മഞ്ഞ ഓറഞ്ച് നിറത്തിലുള്ള ജമന്തിക്കും പർപ്പിൾ നിറത്തിലെ വാടാർമല്ലിക്കും ചുവപ്പ്, വെള്ള, മഞ്ഞ റോസാപ്പൂവുകൾക്കും പിങ്ക്, വെള്ള, ചുവപ്പ് അരളിപ്പൂക്കൾക്കും പിങ്ക് നിറമുള്ള താമരക്കും ഓണത്തിന് ഡിമാൻഡ് കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.