ഓണമാമാങ്കം മത്സരങ്ങൾ സമാപിച്ചു; മെഗാ ഇവന്റ് 15ന് ഷാർജ എക്സ്പോ സെന്ററിൽ
text_fieldsദുബൈ: യു.എ.ഇയിലെ ഓണാഘോഷങ്ങളിലെ മെഗാ ഇവന്റായ ഓണമാമാങ്കത്തിന്റെ ഭാഗമായി ഒരുക്കുന്ന ഓണ മത്സരങ്ങൾക്ക് സമാപനം. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ലുലു അൽ ബർഷ, മുവൈല, സിലിക്കോൺ സെൻട്രൽ മാളുകളിലാണ് മത്സരങ്ങൾ അരങ്ങേറിയത്. വലിയ ജനപങ്കാളിത്തമാണ് മത്സരവേദികളിലെല്ലാം ദൃശ്യമായത്.
കിഡ്സ് പെയിന്റിങ് മത്സരം, പായസ പാചക മത്സരം, വടം വലി, തിരുവാതിരക്കളി, മിസ്റ്റർ മലയാളി, മലയാളി മങ്ക, സിനിമാറ്റിക് ഡാൻസ്, പൂക്കളമത്സരം, ഫാൻസി ഡ്രസ് മത്സരങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. എല്ലാ മത്സരങ്ങളിലും വലിയ പങ്കാളിത്തമാണുണ്ടായതെന്ന് ഓണ മാമാങ്കം സംഘാടകരായ ഇക്വിറ്റിപ്ലസ് അഡ്വർടൈസിങ് എം.ഡി ജൂബി കുരുവിള അറിയിച്ചു.
ദുബൈ അൽ ബർഷ ലുലു ഔട്ട്ലെറ്റിൽ സംഘടിപ്പിച്ച കിഡ്സ് പെയിന്റിങ് ജൂനിയ മത്സരത്തിൽ എ. മിത്രനും സീനിയർ മത്സരത്തിൽ സുജിത പ്രിയയും ജേതാക്കളായി. ഇതേ വേദിയിൽ നടന്ന പായസ പാചക മത്സരത്തിൽ നബീസത്ത് ജേതാവായി. ലുലു മുവൈലയിൽ നടന്ന വടം വലി മത്സരത്തിൽ ജിംഖാന യു.എ.ഇ ജേതാക്കളായി.
തിരുവാതിരക്കളി മത്സരത്തിൽ ടീം ഉപാസനയും മിസ്റ്റർ മലയാളി മത്സരത്തിൽ നിഖിൽ പാലക്കലും മലയാളി മങ്ക മത്സരത്തിൽ നിമിത സണ്ണിയും സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ ടീം ഇൻവിക്ടസും പായസ പാചക മത്സരത്തിൽ ഫസീല നൗഷാദും ദുബൈയിലെ സിലിക്കോൺ സെൻട്രൽ മാളിലെ ലുലു സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ ടീം ഒന്റാരിയേയും ഫാൻസി ഡ്രസ് ജൂനിയർ മത്സരത്തിൽ വൈഗ വൈഷാഖും സീനിയർ മത്സരത്തിൽ പ്രണിത പ്രശാന്തും പായസ പാചക മത്സരത്തിൽ നസ്ലയും ജേതാക്കളായി.
സെപ്റ്റംബർ 15ന് ഷാർജ എക്സ്പോ സെന്റർ വേദിയാകുന്ന ഓണമാമാങ്കം മെഗാ ഇവന്റിലേക്കുള്ള പ്രവേശന ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. https://sharjah.platinumlist.net/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക്ചെയ്യാം. റോയൽ പ്രീമിയ, പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ് കാറ്റഗറികളിലാണ് ടിക്കറ്റുകൾ. 1499, 499,1750, 249,100 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.