ഓണമാമാങ്കം മെഗാ ഇവന്റ് നാളെ ഷാര്‍ജ എക്സ്പോ സെന്ററില്‍
text_fieldsദുബൈ: യു.എ.ഇയിലെ ഓണാഘോഷങ്ങളിലെ മെഗാ ഇവന്റായ ഓണമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഞായറാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ രാവിലെ 10.30ന് പ്രവാസ ലോകം കാത്തിരുന്ന ഓണാഘോഷത്തിന് തുടക്കമാകും. 10.30ന് വേദിയിലേക്കുള്ള പ്രവേശനം ആരംഭിക്കും. രാവിലെ 11ന് മെഗാ ഓണസദ്യക്ക് തുടക്കമാകും.
പ്രീമിയം കാറ്റഗറി ടിക്കറ്റ് എടുത്തവർക്കും മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രവാസികൾക്കും മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസിനൊപ്പം എക്സ്ക്ലൂസിവ് ഓണസദ്യ ആസ്വദിക്കാം. ഉച്ചക്ക് 1.30 ഓടെ ഓദ്യോഗിക പരിപാടികളോടെ മെഗാ ഷോ വേദിയിലാരംഭിക്കും.
രാത്രി റാപ് സെന്സേഷന് ഡാബ്സിയുടെ ലൈവ് ഷോയോടെയായിരിക്കും പരിപാടികള്‍ അവസാനിക്കുക. സൂപ്പര്‍ താരം ടൊവീനോ തോമസ് ഓണമാമാങ്കത്തിന്റെ മുഖ്യാതിഥിയായി ആഘോഷദിനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും. ഏറെ സര്‍പ്രൈസുകള്‍ നിറച്ചാണ് ടൊവീനോയെത്തുന്നത്.
മൂന്നുതരം മധുരമൂറും പായസങ്ങളുള്പ്പെടെ 27 കൂട്ടം വിഭവങ്ങളുമായി കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്റ് ഒരുക്കുന്ന മെഗാ ഓണസദ്യ ടൊവീനോയൊടൊപ്പം ആസ്വദിക്കാം. തുടര്‍ന്ന് വേദിയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകരായ വിധു പ്രതാപും ജോസ്നയും ജാസി ഗിഫ്റ്റും ലൈവ് ഷോ അവതരിപ്പിക്കും. റാപ് സെന്സേഷന് ഡാബ്സിയും ഹിറ്റ് ഗാനങ്ങളുമായി ഓണ മാമാങ്കം വേദിയിലെത്തും.
കൂടാതെ മിമിക്രി താരം സിദ്ധീഖ് റോഷനും ആഘോഷമേളത്തെ സംഗീതതാളത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ ഡിജെ ജാസിയുമുണ്ടാവും. ഷാര്‍ജ എക്സ്പോ സെന്ററിലെ മൂന്ന് ഹാളുകളിലായാണ് ഓണ മാമാങ്കം അരങ്ങേറുന്നത്. https://sharjah.platinumlist.net/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ലുലു, ഉജാല ഡിറ്റര്‍ജന്റ്, വാട്ടിക്ക, ഗ്രീന്‍ വെല്‍ത്ത് നിയോ ഹെയര്‍ ലോഷന്‍, ജി.ആർ.ബി നേ, സാപില്‍ പെര്‍ഫ്യൂം, ഈസ്റ്റേൺ, സീ 5, സി.ബി.സി കൊക്കനട്ട് ഓയിൽ, മദേര്‍സ് റെസീപി, എന്‍.പ്ലസ് പ്രഫഷണൽ, ക്യൂട്ടിസ് ഇന്റര്‍നാഷനല്‍ കോസ്മറ്റിക്ക് ക്ലിനിക്, ബസൂക്ക, ബാദ്ഷ, അല്‍ ഐന്‍ ഫാംസ്, ആഡ് സ്പീക്ക് ഇവന്റ്സ്, allabout.ae, എലൈറ്റ് വേള്‍ഡ് എന്നിവരാണ് സ്പോർൺസർമാർ.
ഏഷ്യാനെറ്റ് ന്യൂസ്, മഴവില്‍ മനോരമ, ഗള്‍ഫ് മാധ്യമം, ഡെയ്ലി ഹണ്ട്, വണ്‍ അറേബ്യ എന്നിവയാണ് മീഡിയ പാർട്ണര്‍മാര്‍. ഇക്വിറ്റി പ്ലസ് അഡ്വേര്‍ടൈസിങ് ഒരുക്കുന്ന ഓണമാമാങ്കം 2024ന്റെ സപ്പോര്‍ട്ടിങ് സ്പോണ്സര് എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി (ഇ.എം.എൻ.എഫ്) യും എനര്‍ജൈസ്ഡ് ബൈ പാര്‍ട്ട്ണര്‍ ഹിറ്റ് എഫ്.എമ്മുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.