16000 പേര്‍ക്ക് സദ്യ വിളമ്പി ഐ.എ.എസ് ഓണാഘോഷം ചരിത്രമായി
text_fields
ഷാര്‍ജ: പ്രവാസഭൂമിയുടെ ചരിത്രത്തിലാദ്യമായി 16000ത്തോളം പേർക്ക് സദ്യ വിളമ്പി ഇന്ത്യന്‍ അസോസിയേഷന് ഷാർജയുടെ െപാലിമയാർന്ന ഓണാഘോഷപരിപാടികൾ. രാവിലെ മുതൽ കുട്ടികളും പ്രായമായവരുമെല്ലാം ഒത്ത് കുടുംബങ്ങൾ കൂട്ടമായി എത്തി പാട്ടും പൂക്കളമിടലും തുടങ്ങിയതോടെ ഷാര്‍ജ എക്സ്പോ സെൻറർ കൊച്ചു കേരളമായി മാറി. അസോസിയേഷന് പ്രസിഡൻറ് അഡ്വ.വൈ.എ.റഹീമിെൻറ അദ്ധ്യക്ഷതയില്‍ എ.സമ്പത്ത് എം.പി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.മുരളീധരന് എം.എല്‍.എ., ദുബൈ ഇന്ത്യന്‍ കോൺസുല്‍ ജനറല്‍ വിപുല്‍, സംവിധായകൻ കെ.മധു,സയ്യിദ് മുഹമ്മദ് ഉമര്‍, കാസര്‍ക്കോട് ഡി.സി.സി. പ്രസിഡൻറ് ഹക്കീം,കെ.പി.കുഞ്ഞിക്കണ്ണന്,പി.വി.ചന്ദ്രമോഹന്,എന്‍.ടി.വി.ചെയര്മാന് മാത്തുക്കുട്ടി, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്,ആൻറണി ജോസഫ് എന്നിവര്‍ സംബന്ധിച്ചു.പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍ കൊച്ചു കൃഷ്ണന്,ഇടവന മുരളി എന്നിവരെ ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍ കോൺസുല്‍ ജനറല്‍ വിപുലിനു നല്കി എ.സമ്പത്ത് എം.പി പ്രകാശനം ചെയ്തു.
ജനറല്‍ സെക്രട്ടറി ബിജു സോമന് സ്വാഗതവും ട്രഷറര്‍ വി.നാരായണന് നായര്‍ നന്ദിയും പറഞ്ഞു. മാവേലി,താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം,തെയ്യം,ദഫ് മുട്ട്,ഒപ്പന, പുലികളി, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ സ്കൗട്ട്സിെൻറ ബാൻറ് മേളം എന്നിവയുടെ അകമ്പടിയോടെയാണ് അതിഥികളെ സ്റ്റേജിലേക്കാനയിച്ചത്. ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തില്‍ അസോസിയേഷന് പ്രതിനിധി സംഘത്തെ നയിച്ച പ്രസിഡൻറ് അഡ്വ.വൈ.എ.റഹീമിനെ ആദരിച്ചു. മുന്‍ കേന്ദ്ര മന്ത്രി കെ.വി.തോമസ് എം.പി. ,പത്മജ വേണു ഗോപാല്‍, ആര്.പി.മുരളി,പി.ജെ.ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. പൂക്കള മത്സരത്തില്‍ പ്രിയദര്‍ശിനി ഷാര്‍ജ ഒന്നാം സ്ഥാനം നേടി.ശക്തി കാസര്‍ക്കോട്,മഹാത്മാഗന്ധി കള്‍ച്ചറല്‍ ഫോറം ഷാര്‍ജ എന്നിവര്‍ക്കാണ് അടുത്ത സമ്മാനങ്ങൾ. ഓണച്ചന്തയില്‍ ജൈവ കര്ഷകൻ സുധീഷ് ഗുരുവായൂര്‍ 1500ലേറെ കറി വേപ്പ് തൈകള്‍ വിതരണം ചെയ്തത് ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.