Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘വൺ ബില്യൺ മീൽസ്​’...

‘വൺ ബില്യൺ മീൽസ്​’ സംഭാവന പ്രോത്സാഹിപ്പിക്കാൻ ദുബൈ പൊലീസ്

text_fields
bookmark_border
One Billion Meals scheme
cancel

ദു​ബൈ: ലോ​ക​ത്തെ ശ​ത​കോ​ടി ദ​രി​ദ്ര​രി​ലേ​ക്ക്​ അ​ന്ന​മെ​ത്തി​ക്കു​ന്ന ‘വ​ൺ ബി​ല്യ​ൺ മീ​ൽ​സ്​’ പ​ദ്ധ​തി​യി​ലേ​ക്ക്​ സം​ഭാ​വ​ന ന​ൽ​കു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ദു​ബൈ പൊ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ഫ്താ​ർ പീ​ര​ങ്കി വി​ഭാ​ഗം ഒ​രു​ക്കു​ന്ന പ്ര​തി​ദി​ന ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നി​ടെ 10 ല​ക്ഷം ദി​ർ​ഹ​മോ അ​തി​ൽ കൂ​ടു​ത​ലോ സം​ഭാ​വ​ന ചെ​യ്യു​ന്ന​വ​രു​ടെ പേ​ര് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

യു.​എ.​ഇ​യി​ലെ ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. റ​മ​ദാ​നി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി ‘വ​ൺ ബി​ല്യ​ൺ മീ​ൽ​സ്​’ മു​ൻ​വ​ർ​ഷ​ത്തേ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ഇ​ത്ത​വ​ണ​യും പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ​ത​വ​ണ 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​​ സ​ഹാ​യ​മെ​ത്തി​ച്ച​ത്. 2030ഓ​ടെ പ​ട്ടി​ണി തു​ട​ച്ചു​നീ​ക്കാ​നു​ള്ള യു.​എ​ന്നി​ന്‍റെ ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കു​ക​യെ​ന്ന​തും പ​ദ്ധ​തി​യു​ടെ പ്ര​ചോ​ദ​ന​മാ​ണ്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും പ​ദ്ധ​തി​യി​ലേ​ക്ക്​ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നാ​വും. ഭ​ക്ഷ​ണ​പൊ​തി​ക​ളാ​യും വൗ​ച്ച​റു​ക​ളാ​യു​മാ​ണ്​ ആ​ളു​ക​ളി​ലേ​ക്ക്​ എ​ത്തു​ക.

3,20,868 വ്യ​ക്​​തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം സം​ഭാ​വ​ന ന​ൽ​കി​യ​ത്. കാ​മ്പ​യി​ൻ സ​മാ​രം​ഭി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​ഴി​ഞ്ഞ​ത​വ​ണ ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​രു​ന്നു. ഫ​ല​സ്തീ​ൻ, ല​ബ​നാ​ൻ, ജോ​ർ​ഡ​ൻ, സു​ഡാ​ൻ, യ​മ​ൻ, തു​നീ​ഷ്യ, ഇ​റാ​ഖ്, ഈ​ജി​പ്ത്, കൊ​സോ​വോ, ബ്ര​സീ​ൽ, ഇ​ന്ത്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, കെ​നി​യ, സെ​ന​ഗ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം ഭ​ക്ഷ​ണ​​പൊ​തി​ക​ൾ ക​ഴി​ഞ്ഞ​ത​വ​ണ എ​ത്തു​ക​യു​ണ്ടാ​യി. 2020ൽ 10 ​മി​ല്യ​ൺ മീ​ൽ​സ്​ പ​ദ്ധ​തി​യും 2021ൽ 100 ​മി​ല്യ​ൺ മീ​ൽ​സ്​ കാ​മ്പ​യി​നും ന​ട​പ്പാ​ക്കി​യി​രു​ന്നു.

ഇ​തെ​ല്ലാം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ശ​ത​കോ​ടി ഭ​ക്ഷ​ണ​പൊ​തി​ക​ൾ എ​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്​. 10 ദി​ർ​ഹ​മാ​ണ്​ ഏ​റ്റ​വും കു​റ​ഞ്ഞ സം​ഭാ​വ​ന തു​ക. 1billionmeals.ae എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി തു​ക കൈ​മാ​റാം. അ​ല്ലെ​ങ്കി​ൽ എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി​യു​ടെ പ്ര​ത്യേ​ക ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ പ​ണം അ​യ​ച്ചും സം​ഭാ​വ​ന ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policeone billion meals
News Summary - 'One Billion Meals' scheme
Next Story