വൺ ബില്യൺ മീൽസ്; തലബാത്ത് വഴിയും സംഭാവന നൽകാം
text_fieldsദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണി കിടക്കുന്നവർക്ക് അന്നമെത്തിക്കാനുള്ള യു.എ.ഇയുടെ വൺ ബില്യൺ മീൽസ് പദ്ധതിയിലേക്ക് യു.എ.ഇയിലെ ഭക്ഷ്യ ഡെലിവറി പ്ലാറ്റ്ഫോമായ തലബാത് വഴിയും സംഭാവന നൽകാം. 10, 50, 100, 300, 500 ദിർഹമാണ് സംഭാവനയായി നൽകാൻ തലബാത് പ്ലാറ്റ്ഫോം അവസരമൊരുക്കുന്നത്. തലബാത് ആപ്പിലെ ‘ഗിവ് ബാക്ക്’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താണ് സംഭാവന സമർപ്പിക്കേണ്ടത്.
വൺ ബില്യൺ മീൽസിന്‍റെ വെബ്സൈറ്റ് വഴിയും നേരിട്ട് സംഭാവന നൽകാൻകഴിയും. 1billionmeals.ae എന്ന വെബ്സൈറ്റ് വഴിയാണ് തുക കൈമാറേണ്ടത്. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം. മൊബൈൽ ഫോണിലെ ബാലൻസിൽ നിന്ന് തുക അടക്കാനുള്ള സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. ഇതിനായി ഇത്തിസാലാത്ത്, ഡു ഉപഭോക്താക്കൾ Meal എന്ന് ടൈപ്പ് ചെയ്ത ശേഷം മെസേജ് അയച്ചാൽ മതി. 10ദിർഹം 1034 എന്ന നമ്പറിലേക്കും 50ദിർഹമാണെങ്കിൽ 1035ലേക്കും 100ദിർഹമാണെങ്കിൽ 1036ലേക്കും 500ആണെങ്കിൽ 1038 എന്ന നമ്പറിലേക്കും എസ്.എം.എസ് അയച്ചാൽ മതി. മാസത്തിൽ സംഭാവന ചെയ്യാനുള്ള ഒപ്ഷനിൽ കുറഞ്ഞ തുക 30ദിർഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.