ഷാർജയിൽ എ.സി യൂനിറ്റ് പൊട്ടിത്തെറി ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
text_fieldsഷാർജ: പ്രധാന ജനവാസ കച്ചവട മേഖലയായ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ കെട്ടിടത്തിൽ എയർ കണ്ടീഷനിങ് യൂനിറ്റ് പൊട്ടിത്തെറിച്ച് തൊഴിലാളി കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലായിരുന്നു അപകടം. വ്യാഴാഴ്ച രാവിലെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റ രണ്ടു തൊഴിലാളികളെ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഗുരുതര പരിക്കേറ്റതായി പറയപ്പെടുന്നു. മൂന്നു തൊഴിലാളികളും ഒരേ ഇലക്ട്രിക്കൽ മെയിൻറനൻസ് കമ്പനിയിൽനിന്നുള്ളവരാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ദുബൈയിൽ തീപിടിത്തം: വെയർഹൗസ് ഭാഗികമായി കത്തിനശിച്ചു
ദുബൈ: നഗരത്തിലെ ഉമ്മു റമൂലിൽ വെയർഹൗസിന് തീപിടിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്. സെറാമിക് ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസ് ഭാഗികമായി കത്തിനശിച്ചു. കൂടുതൽ സ്ഥലത്തേക്ക് പടരും മുമ്പ് സിവിൽഡിഫൻസ് തീയണച്ചു. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.