ഒന്ന് തൊട്ടാൽ സകലതും അറിയാം
text_fieldsദുബൈ: സർക്കാർ ഡിപ്പാർട്മെൻറുകളിലെ ഫീസ് അടക്കുന്നത് മുതൽ ദുബൈ ഫ്രെയിമിലേക്കുള്ള വെർച്വൽ ടൂർ വരെ എല്ലാം ഒറ്റ ടച്ചിൽ യാഥാർഥ്യമാക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. ജൈടെക്സ് നഗരിയിലെ ദുബൈ മുനിസിപ്പാലിറ്റിയുടെ പവലിയനിലെത്തിയാൽ പുതിയ മൊബൈൽ ആപ്പിെൻറ പുതിയ വിശേഷങ്ങളറിയാം. സേവനങ്ങളും പുതിയ വിവരങ്ങളും മാത്രമല്ല, പരാതികളും ആക്ഷേപങ്ങളും വരെ ആപ്പിലൂടെ അറിയിക്കാം. പുതിയ ഡിജിറ്റൽ യുഗവുമായി പൊരുത്തപ്പെടുന്നതിന് ദുബൈ മുനിസിപ്പാലിറ്റിയുടെ വിവിധ ബ്രാൻഡഡ് ആപ്ലിക്കേഷനുകൾ ഒരു പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതാണ് ഇൗ പുതിയ ആപ്. നിരവധി ഓൺലൈൻ സേവനങ്ങൾക്കൊപ്പം ദൃശ്യ-ശബ്ദ-ചിത്ര രൂപങ്ങളിൽ തിരയാനും ഇതിൽ സൗകര്യമുണ്ട്. ദുബൈ മുനിസിപ്പാലിറ്റിയുടെ നിരവധി സേവനങ്ങളിലേക്കും നഗരത്തെക്കുറിച്ചുള്ള ഡിജിറ്റൽ വിവരങ്ങളിലേക്കുമുള്ള മികച്ച ഗേറ്റ്‌വേയാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ.
സേവനങ്ങൾ തേടുന്നതിനുള്ള ഗ്രീൻ ടിക്കറ്റ്, ഓമന മൃഗങ്ങളെ വളർത്തുന്നവർക്ക് അറിയിപ്പുകൾ ലഭിക്കുന്ന അലീഫ്, ഉൽപന്നങ്ങളുടെ ആധികാരികത പരിശോധിക്കുന്ന മൊണ്ടാജി ആപ്, ദുബൈയിലെ മംസർബീച്ച് മുതൽ ഖുർആൻ പാർക്ക് വരെയുള്ള വിനോദ വിജ്ഞാനകേന്ദ്രങ്ങളെ കുറിച്ചുള്ള അറിവ് എന്നിവക്കെല്ലാം ഇനി ഒരു ആപ് മതിയാകും. ഔദ്യോഗിക അവധി ദിനങ്ങൾ, ഓരോ ആഴ്ചകളിലെയും പരിപാടികൾ എന്നിവയെ കുറിച്ചുള്ള അറിയിപ്പുകൾ, ദുബൈയിലെ ഏറ്റവും മികച്ച കേന്ദ്രങ്ങളും അവിടത്തെ സൗകര്യങ്ങളും ഒപ്പം ദുബൈ ഫ്രെയിം ഉൾപ്പെടെയുള്ള വിനോദകേന്ദ്രങ്ങളുടെ 360 ഡിഗ്രി വിഡിയോയും ആപ്പിലൂടെ ലഭ്യമാണ്.
രാംസത്ന എന്ന പേരിലുള്ള ഫീച്ചറാണ് ഇതിലെ ഏറ്റവും ആകർഷണം. 2000ത്തിലധികം പ്രാദേശിക അറബി പദങ്ങളുടെ ശേഖരമുള്ള ഇലക്ട്രോണിക് നിഘണ്ടുവാണിത്. ഉപയോക്താക്കൾക്ക് വാക്കുകൾ കൂട്ടിച്ചേർക്കാൻ സൗകര്യവുമുണ്ട്. ഓൺലൈൻ പേയ്‌മെൻറ്, മികച്ച അന്വേഷണം, മുനിസിപ്പൽ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, നിങ്ങളുടെ അപക്ഷകളുടെ ഇപ്പോഴത്തെ നില, സമഗ്രമായ ഡാഷ്‌ബോർഡ് എന്നിവയും അതിലേറെ സേവനങ്ങളും ഉപഭോക്താവിന് ഇൗ ആപ് ഉപയോഗിച്ച് നേടാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.