യഥാർഥ കമ്യൂണിസ്റ്റുകളിൽ ഒരാൾ -ഇൻകാസ്
text_fieldsജനാധിപത്യ മതേതരചേരിക്ക് കനത്ത നഷ്ടമാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തെതുടർന്ന് ഉണ്ടായതെന്ന് ഇൻകാസ് നാഷനൽ കമ്മിറ്റി യു.എ.ഇ അറിയിച്ചു. ഇൻഡ്യ സഖ്യത്തിന്റെ രൂപവത്കരണത്തിന് അടക്കം പ്രധാന പങ്കുവഹിച്ച അദ്ദേഹം രാജ്യത്ത് വർഗീയതക്കെതിരെ സന്ധിയില്ല പോരാട്ടം നടത്തിയ നേതാക്കളിൽ ഒരാളാണെന്നും ഇൻകാസ് നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ജീവിച്ചിരുന്ന യഥാർഥ കമ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു യെച്ചൂരിയെന്ന് ഇൻകാസ് യു.എ.ഇ ദേശീയ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ പറഞ്ഞു. ആമാശയത്തിനുവേണ്ടി ആശയങ്ങൾ പണയം വെക്കാത്ത മതേതരചേരിയുടെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. ഇന്ത്യാ മുന്നണിയുടെ മുന്നണിപ്പോരാളിയായിരുന്നു യെച്ചൂരിയെന്നും കെ.സി. അബൂബക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.