കരിപ്പൂർ വിമാനാപകടത്തിന് നാളെ ഒരുവയസ്സ്: നഷ്ടപരിഹാരം ഇനിയും അകലെ
text_fieldsദുബൈ: 21 പേരുടെ ജീവൻ കവർന്ന കരിപ്പൂർ വിമാന ദുരന്തത്തിന് ശനിയാഴ്ച ഒരുവയസ്സ്. കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിന് നടന്ന അപകടത്തിെൻറ ഇരകളിൽ ഭൂരിപക്ഷം പേർക്കും ഇൻഷുറൻസ് കമ്പനി നൽകേണ്ട നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിട്ടില്ല. ഇൻഷുറൻസ് കമ്പനിയുമായി ദുബൈയിൽ നടക്കുന്ന ഒത്തുതീർപ്പ് ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്. രണ്ട് ഘട്ട ചർച്ചകൾ പൂർത്തിയാക്കി. അവസാനവട്ട ചർച്ച ഈ ആഴ്ച നടക്കും. അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ യു.എസ് കോടതിയെ സമീപിക്കാനാണ് ആലോചന.
മംഗലാപുരം അപകടം നടന്ന് 11 വർഷം പിന്നിട്ടിട്ടും കേസ് തുടരുന്ന സാഹചര്യത്തിലാണ് ഇരകൾ ഇന്ത്യയിെല കോടതിയെ സമീപിക്കാതെ ദുബൈ കോടതിയെ സമീപിക്കാൻ ഒരുങ്ങിയത്. വിമാനം പുറപ്പെട്ടത് ദുബൈയിൽനിന്നായതിനാലാണ് കേസ് യു.എ.ഇയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ, എയർ ഇന്ത്യ എക്സ്പ്രസിെൻറ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷുറൻസിെൻറ കൺസൾട്ടൻസിയുമായി ദുബൈയിൽ കോടതിക്ക് പുറത്താണ് ചർച്ചകൾ നടക്കുന്നത്.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും ഉൾപെടെ 43 കേസുകളാണ് ദുബൈയിലെ കൺസൾട്ടൻസിയുമായി ചർച്ച നടക്കുന്നത്. വിമാനം നിർമിച്ച ബോയിങ് കമ്പനിയുടെ ആസ്ഥാനമായതിനാലാണ് യു.എസിലെ ഷികാഗോ കോടതിയിലേക്ക് കേസ് മാറ്റുന്നതിനെ കുറിച്ചും ആലോചിക്കുന്നത്. അതേസമയം, മരണപ്പെട്ട ഷറഫുദ്ദീെൻറ പരിക്കേറ്റ മകൾക്ക് 1.51 കോടി നഷ്ടപരിഹാരം നൽകണമെന്ന് കേരള ൈഹകോടതി നിർദേശിച്ചിരുന്നു. തുക നൽകാമെന്ന് നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. മരണപ്പെട്ട ഷറഫുദ്ദീെൻറയും രണ്ട് പൈലറ്റുമാരുടെയും കുടുംബങ്ങളൊഴികെ 18 കുടുംബങ്ങളും ദുബൈയിലെ കേസിലാണ് കക്ഷിചേർന്നിരിക്കുന്നത്.
സംസ്ഥാനം പത്ത് ലക്ഷം നൽകി; കേന്ദ്ര വാഗ്ദാനം വെള്ളത്തിൽ
പരിക്കേറ്റവർക്ക് സംസ്ഥാനം പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭ്യമായില്ല
ദുബൈ: അപകടത്തിൽപ്പെട്ടവർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയിൽ ഒരു രൂപ പോലും നൽകിയില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ നൽകിയെങ്കിലും പരിക്കേറ്റവർക്ക് പ്രഖ്യാപിച്ച രണ്ട് ലക്ഷവും 50,000 രൂപയും നൽകിത്തുടങ്ങിയില്ല. എയർ ഇന്ത്യയും സ്വന്തം നിലയിൽ നഷ്ടപരിഹാരമൊന്നും നൽകിയിട്ടില്ല.
എയർ ഇന്ത്യയുടെ ഇൻഷുറൻസ് കമ്പനി ഇടക്കാല ആശ്വാസമായി പത്ത് ലക്ഷവും അഞ്ച് ലക്ഷവും നൽകിയെങ്കിലും നഷ്ടപരിഹാരം ലഭിക്കുേമ്പാൾ ഇൗ തുക തിരികെ നൽകേണ്ടി വരും.മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം, ഗുരുതര പരിക്കേറ്റവർക്ക് രണ്ട് ലക്ഷം, ചെറിയ പരിക്കേറ്റവർക്ക് 50,000 എന്നിങ്ങനെയായിരുന്നു അപകട ദിവസം അന്നത്തെ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചത്. എന്നാൽ, ഇൗ തുകയെ കുറിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല. അപകടത്തിന് പിന്നാലെ എയർ ഇന്ത്യയുടെ ഇൻഷുറൻസ് കമ്പനി നൽകിയ തുകയെ നഷ്ടപരിഹാരത്തിെൻറ കണക്കിലാണ് അവർ ഉൾപെടുത്തിയിരിക്കുന്നത്. എന്നാൽ, അപകടം നടക്കുേമ്പാൾ ഇൻഷുറൻസ് കമ്പനി നിർബന്ധമായും കൊടുക്കേണ്ട തുകയാണിത്. െക്ലയിം വഴി നഷ്ടപരിഹാരം ലഭിക്കുേമ്പാൾ ഇൗ തുക മടക്കി നൽകുകയും ചെയ്യണം. ഗുരുതര പരിക്കേറ്റവർക്ക് സംസ്ഥാനം പ്രഖ്യാപിച്ച രണ്ട് ലക്ഷവും ചെറിയ പരിക്കേറ്റവർക്ക് 50,000 രൂപയും കിട്ടാനുണ്ട്. ദുരന്തത്തിെൻറ പരിണിത ഫലങ്ങൾ പരിക്കേറ്റവർ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കെ ഇൗ തുക ലഭിക്കുന്നത് അനുഗ്രഹമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.