ഹസ്സയുടെ ചരിത്രക്കുതിപ്പിന് ഒരുവയസ്സ്
text_fieldsദുബൈ: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ അറബ് ലോകത്തെ ആദ്യ പൗരൻ കാലെടുത്തുവെച്ചിട്ട് ഒരു വർഷം. 2019 സെപ്റ്റംബർ 25നാണ് യു.എ.ഇ ബഹിരാകാശ പര്യവേക്ഷകൻ മേജർ ഹസ്സ അൽ മൻസൂരി ബഹിരാകാശ ലോകത്തേക്ക് പറന്നുയർന്നത്. ഹസ്സയുടെ യാത്രാവാർഷികം വെള്ളിയാഴ്ച യു.എ.ഇയിൽ ആഘോഷിച്ചു.
കസാകിസ്താനിലെ ബെകനൂർ കോസ്മോ ഡ്രോമിൽ നിന്ന് നാസയുടെ പര്യവേക്ഷക ജെസീർ മീർ, റഷ്യൻ കമാൻറർ ഒലേഗ് സ്ക്രിപ്ച്ക എന്നിവർക്കൊപ്പം സോയൂസ് എം.എസ് 15 എന്ന പേടകത്തിലാണ് ഹസ്സ യാത്രയായത്. ഒരാഴ്ച ബഹിരാകാശത്ത് തങ്ങിയ ശേഷമാണ് സംഘം തിരിച്ചെത്തിയത്. ഹസ്സക്ക് യാത്രയയപ്പ് നൽകാൻ ദുബൈ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിലും അബൂദബി നാഷനൽ എക്സിബിഷൻ സെൻററലിലും ആയിരങ്ങൾ ഒത്തുചേർന്നിരുന്നു.
4022 അപേക്ഷകരിൽ നിന്ന് പരീക്ഷകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് 34കാരനായ സൈനിക പൈലറ്റ് ഹസ്സയെ തിരഞ്ഞെടുത്ത്. ഹസ്സയുടെ യാത്രവാർഷികം വെള്ളിയാഴ്ച മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിൽ ആഘോഷിച്ചു. കഴിഞ്ഞവർഷം സെപ്റ്റംബർ 25 ഒരു സാധാരണ ദിവസമായിരുന്നില്ലെന്നും ഇമറാത്തിെൻറ ബഹിരാകാശ ലോകത്ത് പുതിയ യുഗത്തിന് തുടക്കംകുറിച്ച ദിവസമാണെന്നും സ്പേസ് സെൻറർ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.