ആശ്വാസത്തിെൻറ ടേക്ഓഫിന് ഒരുവയസ്സ്
text_fieldsദുബൈ: കോവിഡ് തീർത്ത വിലക്കുകളാൽ അടച്ചുപൂട്ടിയ ആകാശവാതിലുകൾ പ്രവാസികൾക്ക് മുന്നിൽ തുറന്നിട്ട് ഒരുവർഷം.യാത്രാവിലക്കുമൂലം ഗൾഫ് നാടുകളിൽ കുടുങ്ങിപ്പോയ പ്രവാസികൾ ആശ്വാസത്തിെൻറ മടക്കയാത്ര തുടങ്ങിയത് ഇതുപോലൊരു മേയ് ഏഴിനായിരുന്നു.
കേന്ദ്ര സർക്കാറിെൻറ വന്ദേഭാരത് മിഷെൻറ വിമാന സർവിസ് തുടങ്ങിയ ശേഷം കേരളം കണ്ടത് ഗൾഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രവാസി പലായനമായിരുന്നു. ഒരു വർഷമിപ്പുറം എത്തിനിൽക്കുേമ്പാൾ നാട്ടിലേക്കുള്ള യാത്രക്ക് തടസ്സമില്ലെങ്കിലും മടങ്ങിവരവിന് വഴിയില്ലാതെ പ്രവാസികൾ പ്രതിസന്ധിയിലാണ്.
2020 മാർച്ച് 22 മുതലാണ് വിദേശ വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. കോവിഡുമായി ഇവിടേക്ക് ആരും വരേണ്ടെന്ന് മാതൃരാജ്യംപോലും പറഞ്ഞപ്പോൾ ഓരോ പ്രവാസിയുടെയും മനസ്സ് പിടഞ്ഞു. പ്രതിഷേധങ്ങൾ കനപ്പെട്ടപ്പോൾ, മേയ് ഏഴ് മുതൽ എയർ ഇന്ത്യ എക്സ്പ്രസിെൻറ വന്ദേഭാരത് മിഷൻ വിമാനം സർവിസ് തുടങ്ങുമെന്നറിയിച്ചു. ഒടുവിൽ, മേയ് ഏഴിന് വൈകീട്ട് 5.07ന് അബൂദബിയിൽനിന്ന് കൊച്ചിയിലേക്ക് ആദ്യവിമാനം പറന്നു. രാത്രി 10.08ന് ആശ്വാസത്തിെൻറ നെടുവീർപ്പുമായി 181 യാത്രക്കാർ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. കഴിഞ്ഞ മാസം വരെ വന്ദേഭാരത് മിഷൻ വഴി വിദേശത്തുനിന്ന് എയർ ഇന്ത്യ നടത്തിയത് പതിനായിരക്കണക്കിന് സർവിസുകളാണ്.
ഇതിൽ 83 ലക്ഷം യാത്രക്കാർ ഇന്ത്യയിലെത്തി. ആദ്യഘട്ടത്തിൽ അടിയന്തര വിഭാഗത്തിൽപെടുത്തിയവർക്കാണ് യാത്ര അനുവദിച്ചിരുന്നത്. മേയ് ഏഴ് മുതൽ 17 വരെ നടന്ന ഈ സർവിസിൽ 15,000ത്തോളം പേർ നാടണഞ്ഞു. സാധാരണ നിരക്കിനേക്കാൾ ഇരട്ടി തുക വാങ്ങിയായിരുന്നു എയർ ഇന്ത്യയുെട 'സേവനം'. അവിടെയും തീർന്നില്ല പ്രശ്നങ്ങളും പ്രതിസന്ധികളും.
ലക്ഷക്കണക്കിന് പ്രവാസികളായിരുന്നു വന്ദേഭാരത് മിഷനിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നത്. ഓരോരുത്തരും എയർ ഇന്ത്യയിൽ നിന്നുള്ള ഫോൺവിളിക്കായി കാത്തിരുന്നു.ഫോൺ അറ്റൻഡ് ചെയ്യാൻ കഴിയാത്തവർ അടുത്ത ടേണിനായി നിരാശയോടെ വീണ്ടും കാത്തിരിപ്പ് തുടർന്നു. ജോലി നഷ്ടപ്പെട്ടവരായിരുന്നു ഇവരിൽ ഏറെയും. പരിമിതമായ എണ്ണം വിമാനങ്ങൾ മാത്രമാണ് ആദ്യ ഘട്ടത്തിൽ. പിന്നീട്, വിമാന ഷെഡ്യൂൾ വരാനുള്ള കാത്തിരിപ്പായിരുന്നു.
ഗൾഫ് നാടുകളിൽ കോവിഡ് മരണം കൂടിയതോടെ നാട്ടിലേക്ക് തിരികെയെത്താൻ വെമ്പൽ കൂടി. ഇതിനിടയിൽ ഇഷ്ടക്കാർക്ക് വിമാനത്തിൽ ഇടംപിടിച്ചുകൊടുക്കാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും കളിച്ചു.കഷ്ടതയനുഭവിക്കുന്ന പ്രവാസികളുടെ മുന്നിലൂടെ വിമാനത്തിൽ കയറി അവർ നാടണഞ്ഞു. ഭാഗ്യം കൊണ്ട് പട്ടികയിൽ ഇടംപിടിച്ച ചിലർ റാപിഡ് ടെസ്റ്റെന്ന കടമ്പയിൽ വഴുതിവീണ് കണ്ണീരോെട താമസസ്ഥലങ്ങളിലേക്ക് മടങ്ങി.
ഇതിനിടെ, കപ്പൽ വരുന്നു എന്ന് കിംവദന്തികൾ പരന്നെങ്കിലും ഇന്ത്യയിൽനിന്ന് 'പുറപ്പെട്ട' കപ്പൽ യു.എ.ഇയിൽ എത്തിയില്ല. ആലിംഗനമോ ആശ്ലേഷങ്ങളോ ഇല്ലാത്ത യാത്രയും യാത്രപറച്ചിലും പ്രവാസ ലോകത്തിന് ആദ്യകാഴ്ചയായിരുന്നു.ഇപ്പോഴും എയർ ഇന്ത്യ വിമാനങ്ങൾ സർവിസ് നടത്തുന്നത് വന്ദേഭാരത് മിഷെൻറ പേരിലാണ്.എന്നാൽ, പഴയതുപോലെ ടിക്കറ്റിനായുള്ള കാത്തിരിപ്പോ രജിസ്ട്രേഷനോ വേണ്ട എന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.