Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊലീസിന്‍റെ പേര്...

പൊലീസിന്‍റെ പേര് ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; മലയാളിക്ക് വന്‍ തുക നഷ്ടമായി

text_fields
bookmark_border
പൊലീസിന്‍റെ പേര് ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; മലയാളിക്ക് വന്‍ തുക നഷ്ടമായി
cancel

അ​ജ്മാ​ന്‍: ദു​ബൈ പൊ​ലീ​സി​ല്‍നി​ന്നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പി​നി​ര​യാ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് വ​ന്‍ തു​ക ന​ഷ്ട​മാ​യി. ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ വി​വി​ര​ങ്ങ​ൾ ത​ന്ത്ര​പൂ​ർ​വം ത​ട്ടി​യെ​ടു​ത്ത ത​ട്ടി​പ്പു​കാ​ര​ൻ 14,600 ദി​ർ​ഹ​മി​ന്​ മു​ക​ളി​ലാ​ണ്​ കാ​ർ​ഡി​ൽ നി​ന്ന്​ പി​ൻ​വ​ലി​ച്ച​ത്. ദു​ബൈ പൊ​ലീ​സി​ല്‍നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ യു​വ​തി​ക്ക് ഫോ​ണ്‍ കോ​ള്‍ വ​രു​ന്ന​ത്. അ​യ​ല്‍പ​ക്ക സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ചി​ല വി​വ​ര​ങ്ങ​ള്‍ തേ​ടാ​നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ഇ​തി​ന് മു​മ്പ് ഒ​രു മെ​സേ​ജ് അ​യ​ച്ചി​രു​ന്ന​ത് ക​ണ്ടി​രു​ന്നി​ല്ലേ എ​ന്നും ഫോ​ണ്‍ വി​ളി​ച്ച​യാ​ള്‍ ചോ​ദി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​സ്പോ​ര്‍ട്ട്, എ​മി​റേ​റ്റ്സ് ഐ.​ഡി എ​ന്നി​വ​യു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, ത​ന്‍റെ ഈ ​രേ​ഖ​ക​ളെ​ല്ലാം ഭ​ര്‍ത്താ​വി​ന്‍റെ ക​യ്യി​ലാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പു​റ​ത്താ​ണെ​ന്നും യു​വ​തി മ​റു​പ​ടി ന​ല്‍കി. മ​റ്റെ​ന്ത് രേ​ഖ​ക​ളാ​ണ് ക​യ്യി​ലു​ള്ള​തെ​ന്നാ​യി അ​ടു​ത്ത ചോ​ദ്യം. രേ​ഖ​ക​ളൊ​ന്നും ഇ​ല്ലെ​ന്നും എ​ല്ലാം ഭ​ര്‍ത്താ​വാ​ണ് സൂ​ക്ഷി​ക്കു​ന്ന​തെ​ന്നും യു​വ​തി മ​റു​പ​ടി ന​ല്‍കി​യ​പ്പോ​ള്‍ രേ​ഖ​ക​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഉ​ട​നെ ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ പാ​സ്പോ​ര്‍ട്ടി​ല്‍ റെ​ഡ് മാ​ര്‍ക്ക് ചെ​യ്യു​ക​യും നാ​ട് ക​ട​ത്തു​ക​യും ഭ​ര്‍ത്താ​വി​ന്‍റെ ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്ന് വി​ളി​ച്ച​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ യു​വ​തി വേ​വ​ലാ​തി​യി​ലാ​യി. യു​വ​തി​യെ ഭ​യ​പ്പെ​ടു​ത്തി​യ ഇ​യാ​ള്‍ നി​ങ്ങ​ള്‍ എ​ങ്ങി​നെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് വ്യ​ക്ത​ത വ​രു​ത്താ​നാ​ണെ​ന്ന് പ​റ​ഞ്ഞു. ക്രെ​ഡി​റ്റ് കാ​ര്‍ഡോ ഡെ​ബി​റ്റ് കാ​ര്‍ഡോ ഉ​ണ്ടോ എ​ന്നാ​യി​രു​ന്നു അ​ടു​ത്ത ചോ​ദ്യം. ത​നി​ക്ക് കാ​ര്‍ഡു​ക​ള്‍ ഇ​ല്ലെ​ന്നും ഭ​ര്‍ത്താ​വി​ന്‍റെ ക്രെ​ഡി​റ്റ് കാ​ര്‍ഡാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും യു​വ​തി മ​റു​പ​ടി ന​ല്‍കി.

എ​ന്നാ​ല്‍, ക്രെ​ഡി​റ്റ് കാ​ര്‍ഡി​ന്‍റെ ന​മ്പ​ര്‍ ന​ല്‍കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​ത് ന​ല്‍കാ​ന്‍ യു​വ​തി ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ര്‍ന്ന് തു​ട​രെ തു​ട​രെ ഇ​യാ​ള്‍ ഫോ​ണ്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ യു​വ​തി ഭ​ര്‍ത്താ​വി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം​ജോ​ലി സം​ബ​ന്ധ​മാ​യ മീ​റ്റി​ങ്ങി​ലാ​യ​തി​നാ​ല്‍ ഫോ​ണെ​ടു​ത്തി​ല്ല. ഇ​തി​നി​ട​യി​ലും പൊ​ലീ​സി​ല്‍നി​ന്നാ​ണെ​ന്ന്​ പ​റ​ഞ്ഞ​യാ​ൾ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു. ഫോ​ണ്‍ എ​ടു​ത്ത​പ്പോ​ള്‍ ദേ​ഷ്യ​ത്തോ​ടെ സം​സാ​രി​ച്ച് ഇ​യാ​ള്‍ യു​വ​തി​യി​ല്‍നി​ന്ന് ക്രെ​ഡി​റ്റ് കാ​ര്‍ഡി​ന്‍റെ ന​മ്പ​റും കാ​ര്‍ഡി​ന്‍റെ കാ​ലാ​വ​ധി തീ​രു​ന്ന തി​യ​തി​യും വെ​രി​ഫി​ക്കേ​ഷ​ന്‍ വാ​ല്യു ന​മ്പ​റും കൈ​ക്ക​ലാ​ക്കി. ഏ​താ​നും സ​മ​യം പി​ന്നി​ടു​മ്പോ​ഴേ​ക്കും ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​ട​മ​യാ​യ യു​വ​തി​യു​ടെ ഭ​ര്‍ത്താ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് സ്മാ​ര്‍ട്ട് ദു​ബൈ ഗ​വ​ര്‍മെ​ണ്ടി​ലേ​ക്ക് പ​ണം പി​ന്‍വ​ലി​ച്ച​താ​യി മെ​സേ​ജു​ക​ള്‍ വ​രി​ക​യാ​യി​രു​ന്നു.

ഒ.​ടി.​പി പോ​ലും ന​ല്‍കാ​തെ ക്രെ​ഡി​റ്റ് കാ​ര്‍ഡി​ല്‍നി​ന്ന് പ​ണം പി​ന്‍വ​ലി​ക്കു​ന്ന​തി​ന്‍റെ നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ള്‍ വ​രു​ന്ന​ത് ക​ണ്ടാ​ണ്‌ കാ​ര്‍ഡ് ഉ​ട​മ ഞെ​ട്ടി​യ​ത്. ഉ​ട​ൻ ബാ​ങ്കി​ല്‍ വി​ളി​ച്ച് കാ​ര്‍ഡ് ബ്ലോ​ക്ക് ചെ​യ്യി​ച്ചെ​ങ്കി​ലും 14,600 ദി​ർ​ഹം ന​ഷ്ട​മാ​യി​രു​ന്നു. ഒ.​ടി.​പി ന​ല്‍കാ​തെ പ​ണം കൈ​മാ​റ്റം ചെ​യ്ത​തി​നെ​തി​രെ ബാ​ങ്കി​നും പൊ​ലീ​സി​നും പ​രാ​തി​യും ന​ല്‍കി​യി​രി​ക്കു​ക​യാ​ണ് പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ഈ ​മ​ല​യാ​ളി കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online fraudUAEpolice
News Summary - online fraud-u.a.e
Next Story