Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2020 11:54 PM IST Updated On
date_range 4 April 2020 11:54 PM ISTഒാൺലൈൻ മദ്റസയുമായി ഇസ്ലാഹി സെൻറർ
text_fieldsbookmark_border
ദുബൈ: കോവിഡ് സുരക്ഷ മുൻനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും ഒാൺലൈൻ മദ്റസ പഠനം ഏർപെടുത്ത ി ഖിസൈസ് ഇന്ത്യൻ ഇസ്ലാഹി സെൻറർ. കഴിഞ്ഞ മാസം തന്നെ കെ.ജി മുതൽ ടീനേജ് വരെയുള്ള കുട്ടികൾക്ക് ഇ-ലേണിങ് തുടങ്ങി. ഖുർആൻ, ഹിഫ്ദ്, അറബി, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്.
ക്ലാസ് അടിസ്ഥാനത്തിൽ വ്യത്യസ്ത വാട്സ്ആപ്പ് ഗ്രൂപ്പുകളും ഇ-മെയിൽ, വീഡിയോ ആപ്പുകളും ഉപയോഗിച്ചാണ് പഠനം. വിദ്യാർഥികളുടെ വീഡിയോ റെക്കോഡ് ചെയ്തും അസൈൻമെൻറുകളും പ്രോജക്ടുകളും അയച്ചും രക്ഷിതാക്കളും സഹകരിച്ചുവരുന്നു.
മുതിർന്നവർക്കുള്ള ക്ലാസുകളും ഒാൺലൈൻ വഴി ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ട്. ഫോൺ: 0558401357.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story