Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസമൂഹ ഇടപെടൽ...

സമൂഹ ഇടപെടൽ ശക്തമാക്കാൻ ഒാൺ​ലൈൻ​ പ്ലാറ്റ്​ഫോം

text_fields
bookmark_border
സമൂഹ ഇടപെടൽ ശക്തമാക്കാൻ ഒാൺ​ലൈൻ​  പ്ലാറ്റ്​ഫോം
cancel
camera_alt

ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം

ദുബൈ: സാമൂഹികമായ ഇടപെടലുകൾ ശക്തമാക്കുന്നതിനായി ‘മൈ ദുബൈ കമ്യൂണിറ്റീസ്​’ എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്​ഫോം പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം. അടുത്തിടെ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ പ്രഖ്യാപിച്ച ‘സാമൂഹിക വർഷ’മെന്ന​ സംരംഭത്തിന്‍റെ ഭാഗമായാണ് പുതിയ​ പ്രഖ്യാപനം. വ്യത്യസ്ത പ്രായക്കാർ, ദേശീയതകൾ, സാംസ്കാരിക പശ്ചാത്തലങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 100ലധികം കമ്യൂണിറ്റികളിലേക്ക്​ പ്രവേശനം സാധ്യമാക്കുന്നതാണ്​ ഡിജിറ്റൽ പ്ലാറ്റ്​ഫോം. എമിറേറ്റിലുടനീളം തങ്ങളുടെ താൽപര്യങ്ങക്കും അഭിനിവേശങ്ങൾക്കും അനുസൃതമായ സമൂഹങ്ങളെ കണ്ടെത്തുന്നതിന്​ പൗരൻമാർ, താമസക്കാർ, സന്ദർശകർ എന്നിവർക്ക്​ അവസരം നൽകുന്നതാണ്​ പുതിയ പ്ലാറ്റ്​ഫോമെന്ന്​ എക്സിലൂടെ​ ശൈഖ്​ ഹംദാൻ പറഞ്ഞു.

ലോകത്ത്​ ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും ഗുണനിലവാരമുള്ള ജീവിതം നയിക്കാനും കഴിയുന്ന നഗരമായി ദുബൈയെ മാറ്റുകയെന്ന യു.എ.ഇ വൈസ്​ പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂമിന്‍റെ കാഴ്ചപ്പാടുകളേയും മാർഗനിർദേശങ്ങളേയും ഈ അവസരത്തിൽ സ്തുതിക്കുന്നതായും ശൈഖ്​ ഹംദാൻ വ്യക്തമാക്കി. കൂടാതെ ദുബൈ സോഷ്യൽ അജണ്ട 33യോട്​ ചേർന്നു നിൽക്കുന്നതാണ്​ പുതിയ സംരംഭം.

പുതിയ പ്ലാറ്റ്​ഫോമിലൂടെ ജനങ്ങളെ ഒരുമിച്ചുകൂട്ടുകയും സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്​ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf News
News Summary - Online platform to strengthen community engagement
Next Story