സ്വാതന്ത്ര്യദിനത്തിൽ ഓൺലൈൻ ക്വിസ്
text_fieldsദുബൈ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യ യു.എ.ഇ സംഘടിപ്പിക്കുന്ന ഇന്ത്യ ക്യൂ ഓൺലൈൻ ക്വിസ് മത്സരം ആഗസ്റ്റ് 15ന് വ്യാഴാഴ്ച രാത്രി എട്ടുമുതൽ ഒമ്പത് വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വാതന്ത്ര്യസമര ചരിത്രം, സ്വാതന്ത്ര്യസമര നായകർ, ഇന്ത്യൻ ഭരണഘടന, പൗരാവകാശങ്ങളും കടമകളും, ദേശീയോദ്ഗ്രഥന സാഹിത്യവും സിനിമയും എന്നിവയാണ് വിഷയങ്ങൾ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 20,000, 10,000, 5,000 രൂപ സമ്മാനമായി നൽകും.
യു.എ.ഇയിൽ താമസിക്കുന്നവർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. താൽപര്യമുള്ളവർക്ക് https://forms.gle/LW3V7LoLHr1MJjn86 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.