കോവിഡ് കാലത്ത് ഓൺലൈൻ പഠനം: 40 ദിവസം; ഫാത്തിമ പഠിച്ചു തീർത്തത് 22 കോഴ്‌സ്
text_fieldsലോക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിച്ച് ഭാവിയിലെ വളർച്ചക്കായി മാറ്റിവെച്ചവരുടെ കൂട്ടത്തിൽ എഴുതിച്ചേർക്കാവുന്ന പേരാണ് അബൂദബി ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഫാത്തിമയുടേത്. 40 ദിവസത്തെ പരിശ്രമത്തിനൊടുവിൽ ലോകോത്തര സർവകലാശാലകളുടെ ഓൺലൈൻ ഹ്രസ്വകാല കോഴ്സുകൾ പൂർത്തിയാക്കി ഫാത്തിമ സമ്പാദിച്ചത് 22 സർട്ടിഫിക്കറ്റുകളാണ്.
'കോഴ്‌സെറ' എന്ന സൗജന്യ ഒാൺലൈൻ പഠനസംവിധാനം വഴി ലോകത്തിലെ വിവിധ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകളാണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറം കൊണ്ടേരിത്തൊടി നൗഫലിെൻറയും ലമീഷിെൻറയും മകൾ ഫാത്തിമ പൂർത്തിയാക്കിയത്.
കോവിഡ് കാലത്ത് ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി മലപ്പുറം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്‌നി അസോസിയേഷൻ നൗഫലിനയച്ച ഇ-മെയിലാണ് ഫാത്തിമയെ ഹ്രസ്വ കോഴ്സുകളിലേക്കെത്തിച്ചത്. ക്ലാസ് മുറികളിലെ പഠനത്തിനു പകരം സ്കൂളിൽ വിദൂരപഠനം ആരംഭിച്ചതിൽനിന്നാണ് വേനലവധിക്ക് സ്‌കൂൾ അടച്ചതോടെ 'കോഴ്‌സെറ' പഠനസൗകര്യം പരീക്ഷിക്കാനുറച്ചത്.
സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രഫസർമാരായ ആൻഡ്രൂ എൻജി, ഡാഫ്നെ കൊല്ലർ എന്നിവർ ചേർന്ന് 2012ൽ സ്ഥാപിച്ച ലോകമെമ്പാടുമുള്ള ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമാണ് കോഴ്സെറ. രജിസ്റ്റർ ചെയ്ത് പഠനം തുടങ്ങി ആദ്യ സർട്ടിഫിക്കറ്റ് കിട്ടിയത് ജൂലൈ 14നായിരുന്നു. ലോകോത്തര സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ പഠനം തുടർന്നുകൊണ്ടേയിരുന്നു.
ആഗസ്റ്റ് 22നകം 22 ഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കി വിവിധ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ നേടി. പത്താം ക്ലാസ് വിദ്യാർഥി ഇത്രയധികം കോഴ്‌സ് പൂർത്തിയാക്കുന്നത് അസാധാരണ സംഭവമാണെന്നാണ് പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് പറയുന്നത്.പൂർവ വിദ്യാർഥിയായ നൗഫലിെൻറ മകൾ ഫാത്തിമയുടെ ലോക്ഡൗൺ കാലയളവിലെ നേട്ടം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. അബൂദബി ഇന്ത്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഇഫ്വ സഹോദരിയാണ്.
ഫാത്തിമ പൂർത്തീകരിച്ച കോഴ്‌സുകളും സർവകലാശാലയും
1• പോസിറ്റിവ് സൈക്കോളജി (യൂനിവേഴ്സിറ്റി ഓഫ് നോർത്ത് കാലിഫോർണിയ)
2• ന്യൂ നോർഡിക് ഡയറ്റ് - ഗ്യാസ്‌ട്രോണമി ടു ഹെൽത്ത് (യൂനിവേഴ്സിറ്റി ഓഫ് കോപൻഹേഗൻ)
3• കരിയർ ആസൂത്രണം: നിങ്ങളുടെ കരിയർ, നിങ്ങളുടെ ജീവിതം (മാക്വാരി യൂനിവേഴ്സിറ്റി)
4• പാശ്ചാത്യ ലോകത്തിലെ സ്വകാര്യത (ഇ.ഐ.ടി ഡിജിറ്റൽ)
5• സംഗീതം ബയോളജി: ഞങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട് (ഡ്യൂക് സർവകലാശാല)
6• സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് (ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റി)
7• മരുന്ന് കണ്ടെത്തൽ (കാലിഫോർണിയ സാൻ ഡിയഗോ സർവകലാശാല)
8• തലച്ചോറിെൻറ ആരോഗ്യം (ബയോഹാക്കിങ് എമോറി യൂനിവേഴ്സിറ്റി)
9• നല്ല വജ്രങ്ങൾക്ക് മുകളിലെ അനുയോജ്യ വജ്രങ്ങൾ പ്രവചിക്കൽ (പ്രോജക്ട് നെറ്റ്‌വർക്)
10• ആരോഗ്യകരമായ പരിശീലനങ്ങൾ: പോഷകാഹാരം, ശാരീരിക പ്രവർത്തനങ്ങൾ, സമൂഹം, കുടുംബ പങ്കാളിത്തം (കോളറാഡോ യൂനിവേഴ്സിറ്റി)
11• സിനിമകളിലൂടെ മെമ്മറിയുടെ മനഃശാസ്ത്രം (വെസ്ലിയൻ യൂനിവേഴ്സിറ്റി)
12• വെല്ലുവിളികളെ അവസരങ്ങളിലേക്ക് പരിവർത്തനം ചെയ്യൽ (കാലിഫോർണിയ സാൻ ഡിയഗോ സർവകലാശാല)
13• കോവിഡ് സമയത്തെ മനസ്സിെൻറ നിയന്ത്രണം: നിങ്ങളുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യുന്നു (ടൊറൻേറാ സർവകലാശാല)
14• വെബ് അധിഷ്ഠിത അർബുദ പ്രതിരോധ പ്രവർത്തനം (വിർജീനിയ സർവകലാശാല)
15• ന്യൂറോ മാർക്കറ്റിങ് ടൂൾ ബോക്‌സ് (കോപൻഹേഗൻ ബിസിനസ് സ്‌കൂൾ)
16• കഥപറച്ചിലും സ്വാധീനവും: ആശയവിനിമയം നടത്തൽ (മാക്വാരി യൂനിവേഴ്സിറ്റി)
17• യുവാക്കൾക്ക് എങ്ങനെ പഠിക്കാം (അരിസോണ സ്റ്റേറ്റ് യൂനിവേഴ്സിറ്റി)
18• എങ്ങനെ പഠിക്കാമെന്ന് പഠിക്കുക: കഠിനമായ വിഷയങ്ങൾ പഠിക്കാൻ ശക്തമായ മാനസിക ഉപകരണങ്ങൾ നിങ്ങളെ സഹായിക്കുന്നു (മക്മാസ്റ്റർ യൂനിവേഴ്സിറ്റി)
19• ഫെമിനിസവും സാമൂഹിക നീതിയും (കാലിഫോർണിയ സർവകലാശാല)
20• എയ്ഡ്‌സ്: ഭയവും പ്രത്യാശയും (മിഷിഗൻ സർവകലാശാല)
21• ജീവിതത്തിൽ ലക്ഷ്യവും അർഥവും കണ്ടെത്താൻ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കായി ജീവിക്കൽ (മിഷിഗൻ സർവകലാശാല)
22• നവജാതശിശുവിെൻറ മാതാപിതാക്കളെ പിന്തുണക്കൽ (കോളറാഡോ യൂനിവേഴ്സിറ്റി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.