ദുബൈയിൽ ഒാൺലൈൻ മുഖേന ലഭിച്ചത് 57 ലക്ഷം വിസ അപേക്ഷകൾ
text_fieldsദുബൈ: ദുബൈ താമസ കുടിയേറ്റ വിഭാഗം ജനറൽ ഡയറക്ടറേറ്റിൽ ഇൗ വർഷം ഒാൺലൈൻ മുഖേന ലഭിച്ചത് 57 ലക്ഷം വിസ അപേക്ഷകൾ. ഏറെ അംഗബലമുള്ള നിരവധി കമ്പനികൾ ജീവനക്കാരുടെ വിസ ഒാൺലൈൻ മുഖേന അപേക്ഷിക്കാൻ തുടങ്ങിയത് ഒഫീസ് സന്ദർശനങ്ങളിൽ കുറവു വരുത്തുകയും നടപടികൾ എളുപ്പമാക്കുകയും ചെയ്തതായി ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. ആഗസ്റ്റ് വരെ ലഭിച്ച അപേക്ഷകളിൽ 19 ലക്ഷം എണ്ണം താമസ വിസക്ക് വേണ്ടിയുള്ളതാണ്. 46 ലക്ഷം അപേക്ഷകൾ എൻട്രി പെർമിറ്റുകൾക്കും.
ഉപഭോക്താക്കൾക്ക് ക്ലേശരഹിതമായി സേവനം ലഭ്യമാക്കാൻ ഏറ്റവും മികച്ചതും നൂതനവുമായ സാേങ്കതിക വിദ്യകളാണ് സ്വീകരിച്ചുവരുന്നതെന്ന് മേജർ ജനറൽ അൽ മറി പറഞ്ഞു. സർക്കാർ സേവന കേന്ദ്രങ്ങളിൽ എത്തി സേവനം തേടുന്നത് 2018 ഒാടെ 80 ശതമാനം കണ്ട് കുറക്കണമെന്ന യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശം നടപ്പാക്കുന്നതിെൻറ ഭാഗമായാണിത്.
ലോകത്തെ ഏറ്റവും മികച്ച സന്തുഷ്ട ദേശമാക്കി ദുബൈയെ പരിവർത്തിപ്പിക്കാനുള്ള സ്മാർട്ട് ദുബൈ പദ്ധതി 2021 ഒാടെ സാക്ഷാൽക്കരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.