Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ് ഉ​മ്മ​ൻ...

ഇ​ൻ​കാ​സ് ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

text_fields
bookmark_border
അ​നു​സ്മ​ര​ണ യോ​ഗം
cancel
camera_alt

ഇ​ൻ​കാ​സ് അ​ൽ​ഐ​ൻ സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ

സംഘടിപ്പിച്ച ഉ​മ്മ​ൻ ചാ​ണ്ടി​ അ​നു​സ്മ​ര​ണ യോ​ഗം

അ​ൽ​ഐ​ൻ: ഇ​ൻ​കാ​സ് അ​ൽ​ഐ​ൻ സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ വ​ട്ട​പ​റ​മ്പി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കേ​ര​ള ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ന്നും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത വി​ക​സ​ന വി​പ്ല​വം തീ​ർ​ത്ത നേ​താ​വാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ പ​യ്യ​ന്നൂ​ർ, ട്ര​ഷ​റ​ർ വി.​ടി. അ​ലി​മോ​ൻ പെ​രു​ന്ത​ല്ലൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ലീം വെ​ഞ്ഞാ​റ​മൂ​ട്, സെ​ക്ര​ട്ട​റി ബെ​ന്നി വ​ർ​ഗീ​സ്, ഹം​സ പാ​വ​റ​ട്ടി, ഇ​ന്ത്യ​ൻ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ബി​ജി​ലി അ​നീ​ഷ്, മ​റ്റു ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു.

സൈ​ഫു​ദ്ദീ​ൻ വ​യ​നാ​ട് ന​ന്ദി പ​റ​ഞ്ഞു. അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ല​ഡ്‌ ഡോ​ണേ​ഷ​ൻ ക്യാ​മ്പ്, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്യാ​മ്പ് എ​ന്നി​വ ഇ​ൻ​കാ​സ് അ​ൽ​ഐ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIncas
News Summary - Oommen Chandy Commemoration conducted by Incas
Next Story