ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: നാട്ടുകാര്‍ക്കൊപ്പം പുറം നാടുകളില്‍ കഴിയുന്ന മലയാളികളെയും ചേര്‍ത്തുപിടിച്ച നേതാവായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെന്ന് റാസല്‍ഖൈമയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. റാക് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന അനുസ്മരണ ചടങ്ങില്‍ കേരള സമാജം, ഇന്‍കാസ്, കെ.എം.സി.സി, വേള്‍ഡ് മലയാളി കൗണ്‍സില്‍, ചേതന, യുവകലാസാഹിതി, വൈ.എം.സി, ഐ.സി.സി, സേവനം സെന്റര്‍, സേവനം റാക് എമിറേറ്റ്സ് കമ്മിറ്റി, സേവനം യു.എ.ഇ, നന്മ, മലയാളം മിഷന് കൂട്ടായ്മകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു.
റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ അല്‍മഹ, നാസര്‍ അല്‍ദാന, ഡോ. ജിതിന്, അശോക് കുമാര്‍, ആരിഫ് കുറ്റ്യാടി, അനസ്, പ്രസാദ്, ആസാദ്, റിയാസ് കാട്ടില്‍, അബ്ദുല്‍റഹീം, ജോര്‍ജ് സാമുവല്‍, കേരള അബൂബക്കര്‍, റാഷിദ് തങ്ങള്‍, അയൂബ് കോയക്കന്‍, അറഫാത്ത്, കാദര്‍കുട്ടി, സിദ്ദീഖ്, മിനി ബിജു, അജയ്കുമാര്‍, മോഹനന് പിള്ള, സജിത്കുമാര്‍, അക്ബര്‍ ആലിക്കര, ഷാജി, സുദര്ശനന്, സുനില്‍ ചിറയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.