ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
text_fieldsദുബൈ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇൻകാസ് ദുബൈ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇൻകാസ് ദുബൈ ജനറൽ സെക്രട്ടറി ബി.എ. നാസർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സി.എ. ബിജു അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ ഓരോ സാധാരണക്കാരോടുമുള്ള ഉമ്മൻ ചാണ്ടിയുടെ സമീപനം ഏറെ ഹൃദ്യമായിരുന്നുവെന്ന് അനുശോചനയോഗത്തിൽ പങ്കെടുത്ത പ്രവാസി സംഘടന നേതാക്കൾ പറഞ്ഞു. യു.എ.ഇയിലെ വിവിധ സംഘടന ഭാരവാഹികൾ, സാമൂഹിക-സാസ്കാരിക-മാധ്യമ-ബിസിനസ് രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ അനുസ്മരണത്തിൽ പങ്കെടുത്ത് ഓർമകൾ പങ്കുവെച്ചു.
ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ദുബൈ ഓർത്തഡോക്സ് വികാരി ഉമ്മൻ മാത്യു, റാഫി ഫ്ലോറ, മിന്റു പി. ജേക്കബ്, ടൈറ്റസ് പുല്ലൂരാൻ, അൻവർ നഹ, കുഞ്ഞഹമ്മദ്, ഇബ്രാഹിം മുറിച്ചാണ്ടി, ഇഖ്ബാൽ മാർക്കോണി, കരീം വെങ്കിടങ്, ബഷീർ തിക്കോടി, സിറാജ് മുസ്ത, ഫൈസൽ മലബാർ, അനുരാ മത്തായി, ബല്ലോ ബശ്ശിർ, സി. മോഹൻദാസ്, ഷീലപോൾ, ഷാഹുൽ ഹമീദ്, നാസർ ഊരകം, ലൈസ് എടപ്പാർ, ഉദയവർമ, അജിത് കണ്ണൂർ, പി.എ. ഷാജി, വിശ്വനാഥൻ, ജേക്കബ് നയ്നാൻ, ടി.പി. അശ്റഫ്, ആരിഫ് ഒറവിൽ, നൂറുൽ ഹമീദ്, ശംസുദ്ദീൻ വടക്കേക്കാട്, ഇസ്മായിൽ കാപ്പാട്, മൊയ്ദു കുറ്റ്യാടി, പവിത്രൻ ബാലൻ, റഫീക്ക് മട്ടന്നൂർ, സുജിത്ത് മുഹമ്മദ്, ബഷീർ നാരാണിപ്പുഴ, സജി ബേക്കൽ, ഷാജി ഷംസുദ്ദീൻ, കലാധർ ദാസ്, റോയ് മാത്യൂ, ലത്തിഫ് പാലക്കാട്, ഇഖ്ബാൽ ചെക്യാട്, ഗിരീഷ് പള്ളി, നൗഷാദ്, റിയാസ് ചെന്ത്രാപ്പിന്നി, സിന്ധു മോഹൻ, ജിജു, ഷൈജു അമ്മാനപാറ, ശ്രീല മോഹൻ ദാസ്, രാജി എസ്. നായർ, അഹ്മദ് അലി, സുനിൽ നമ്പ്യാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.