ഒപെക് പ്ലസ് നടപടികൾ എണ്ണ വിപണിയുടെ സ്ഥിരതക്ക് -ഊർജ മന്ത്രി
text_fieldsദുബൈ: ഒപെക് പ്ലസ് സ്വീകരിക്കുന്ന നടപടികൾ എണ്ണ വിപണിയിൽ സ്ഥിരത നിലനിർത്താനാണെന്ന് യു.എ.ഇ ഊർജ മന്ത്രി സുഹൈൽ അൽ മസ്റൂയി. ഇന്ത്യ ഈ വർഷം ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഗോവയിൽ നടക്കുന്ന അംഗ രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
എണ്ണ വിപണയിൽ സ്ഥിരത നിലനിർത്താൻ കൂട്ടായ്മ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ലോകത്താകമാനമുള്ള എണ്ണയുൽപാദകരുടെ ഭാഗത്തുനിന്നാണ് കൂട്ടായ്മ നടപടികളെടുക്കുന്നത്. ആവശ്യവും ലഭ്യതയും സന്തുലിതമായി നിലനിർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ നടപടികൾ തൽക്കാലത്തേക്ക് മതിയായതാണെന്നും എന്തെങ്കിലും കൂടുതലായി ചെയ്യേണ്ടതുണ്ടെങ്കിൽ ഒരു ഫോൺ അകലത്തിൽ നമ്മളെല്ലാവരും ഉണ്ടല്ലോ എന്നും അദ്ദേഹം വ്യക്തമാക്കി.
20 രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെ യോഗമാണ് ഗോവയിൽ നടക്കുന്നത്. ലോകത്തിന്റെ ആകെ എണ്ണയുൽപാദനത്തിന്റെ 40 ശതമാനവും കൂട്ടായ്മയിലെ അംഗരാജ്യങ്ങളുടേതാണ്. അതിനാൽ ഇവരുടെ തീരുമാനത്തിന് വലിയ പ്രാധാന്യമാണുള്ളത്. ജൂണിൽ നടന്ന ഒപെക് പ്ലസിന്റെ യോഗത്തിൽ എണ്ണയുൽപാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.