ഓപൺ ചെസ് ടൂർണമെന്റ്: പോസ്റ്റർ പ്രകാശനം
text_fieldsകൊരമ്പയിൽ അഹമ്മദ് ഹാജി മെമ്മോറിയൽ ഓൾ കേരള ചെസ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്
നിസാർ തളങ്കര നിർവഹിക്കുന്നു
ഷാർജ: ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി മലയാളി പ്രവാസികൾക്കായി ഫെബ്രുവരി 23ന് ഷാർജയിൽ സംഘടിപ്പിക്കുന്ന കൊരമ്പയിൽ അഹമ്മദ് ഹാജി മെമ്മോറിയൽ ഓൾ കേരള ചെസ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു.
സംസ്ഥാന ജന. സെക്രട്ടറി മുജീബ് തൃക്കണാപുരം, വൈസ് പ്രസിഡന്റ് സൈദു മുഹമ്മദ്, സംസ്ഥാന സെക്രട്ടറി നസീർ കുനിയിൽ, ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം പള്ളിയറക്കൽ, ജന.സെക്രട്ടറി റിയാസ് നടക്കൽ, ട്രഷറർ അക്ബർ ചെറുമുക്ക്, മുൻ ജില്ല പ്രസിഡന്റുമാരായ യാസീൻ വെട്ടം, സൈതലവി എടച്ചലം, ജില്ല ഭാരവാഹികളായ സി.സി. മൊയ്തു, ഷറഫു തൂമ്പൻ, അഷ്റഫ് വെട്ടം, ഷറഫു കൽപകഞ്ചേരി, പി.ടി. അബ്ദുസലാം, സി.കെ. ഷബീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.