രക്ഷിതാക്കൾക്കായി ഒാപ്പൺ ഹൗസ് നടത്തി
text_fieldsദുബൈ: യു.എ.ഇയിലെ രണ്ടാമത്തെ സ്കൂൾ ദുബൈയിൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഗ്ലോബൽ ഇന്ത്യൻ ഇൻറർനാഷണൽ സ്കൂൾ (ജി.െഎ.െഎ.എസ്) രക്ഷിതാക്കൾക്കായി ഒാപ്പൺ ഹൗസ് നടത്തി. കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി അതിനനുസരിച്ച് അവരുടെ ഭാവി രൂപപ്പെടുത്തുന്നതിലായിരിക്കണം രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധയെന്ന് ചടങ്ങിൽ സംസാരിച്ച വിദഗ്ധർ പറഞ്ഞു.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.െഎ.െഎ.എസിന് വിവിധ രാജ്യങ്ങളിലായി 23 കാമ്പസുകളുണ്ട്. യു.എ.ഇയിൽ അബൂദബിയിലാണ് ആദ്യ സ്കൂൾ തുടങ്ങിയത്. ദുബൈയിലെ ഗ്ലോബൽ ഇന്ത്യൻ ഇൻറർനാഷണൽ സ്കൂൾ സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങും. കെ.ജി ക്ലാസുകളാണ് ഇൗ വർഷം തുടങ്ങുകയെന്ന് സ്കൂൾ എക്സിക്യൂട്ടീവ് ചെയർമാൻ അതുൽ തെമുർനികർ ഒാപ്പൺ ഹൗസിൽ പറഞ്ഞു.
അടുത്തവർഷം അഞ്ചാം ക്ലാസ്വരെ പ്രവേശനമുണ്ടാകും. സി.ബി.എസ്.ഇക്ക് പുറമെ സ്വിസ് പാഠ്യപദ്ധതിയായ െഎ.ബി.ഡി.പിയും സ്കൂളിൽ പിന്തുടരും. പ്രൈമറി തലത്തിൽ സ്വന്തം പാഠ്യപദ്ധതിയായ േഗ്ലാബൽ മോണ്ടിസോറി പ്ലസ് ആയിരിക്കും അനുവർത്തിക്കുക. സിംഗപ്പൂരിനും യു.എ.ഇക്കും പുറമെ ഇന്ത്യ, മലേഷ്യ, ജപ്പാൻ, തായ്ലൻറ്, വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഗ്ലോബൽ ഇന്ത്യൻ ഇൻറർനാഷണൽ സ്കൂളുകൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.