നടപടികൾ ലളിതം: ആപ്പിന്റെ പുതിയ പതിപ്പുമായി ആർ.ടി.എ
text_fieldsദുബൈ: കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തി ഔദ്യോഗിക ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉപയോക്താക്കൾക്ക് നടപടികൾ കൂടുതൽ ലളിതവും സുഖകരവുമാക്കുന്ന രീതിയിലാണ് ആപ്പിന്റെ പരിഷ്കരണം.
തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഒറ്റ സ്ക്രീനിൽ മുഴുവൻ സേവനങ്ങളും ഉൾപ്പെടുത്തിയ പുതിയ ഡാഷ്ബോർഡ് പരിഷ്കരിച്ച ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റ സ്ക്രീനിൽ മുഴുവൻ സേവനങ്ങളും ലഭ്യമാവുന്നതിനാൽ ഉപയോക്താക്കൾക്ക് വാഹന രേഖകൾ, ലൈസൻസ് എന്നിവ പുതുക്കുന്നതിനും തടസ്സമില്ലാതെ പാർക്കിങ് ടിക്കറ്റ് എടുക്കുന്നതിനും കഴിയും.
ട്രാഫിക് പിഴ അടക്കാനും പുതിയ ആപ്പിൽ സംവിധാനമുണ്ട്. സാലിക് ഓൺലൈൻ പേമെന്റ്, വൗച്ചർ ടോപ്പപ്പ്, നോൾ കാർഡ് റീചാർജ് എന്നിവ കൂടുതൽ വിശ്വസനീയവും വേഗത്തിലും ചെയ്യാൻ ആപ് വഴി കഴിയും. ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഏറ്റവും വിപ്ലവകരമായ വഴിയാണ് ആപ് പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ സ്മാർട്ട് സർവിസസ് ഡയറക്ടർ മീറ അൽ ശൈഖ് പറഞ്ഞു.ഐ.ഒ.എസ്, ആൻഡ്രോയ്സ് പ്ലാറ്റ്ഫോമുകളിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.