Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദ്യാര്‍ഥികളുമായി...

വിദ്യാര്‍ഥികളുമായി പ്രതിപക്ഷ നേതാവിന്‍റെ സംവാദം ഇന്ന്​

text_fields
bookmark_border
vd satheesan
cancel

ദുബൈ: യു.എ.ഇയിൽ 44 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സംവദിക്കും. സെപ്​റ്റംബർ പത്തിന്​ രാവിലെ 11ന്​​ അജ്മാന്‍ ജര്‍ഫിലെ, ഹാബിറ്റാറ്റ് സ്‌കൂളിലാണ്​ പരിപാടി. ആഗോള പ്രതിസന്ധികളുടെ കാലത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍, ഭാവി തലമുറയെ സജ്ജമാക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് വി.ഡി. സതീശന്‍ വിദ്യാര്‍ഥികളുമായി സംസാരിക്കും.

സുസ്ഥിര, നെറ്റ് സീറോ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. സ്‌കൂളിലെ വിവിധ രാജ്യക്കാരായ ഇരുന്നൂറിലധികം പ്ലസ്​ വണ്‍, പ്ലസ് ടു വിദ്യാര്‍ഥികൾ പ​ങ്കെടുക്കും. നേരത്തെ, കേരളത്തിലെ മഴക്കെടുതി മൂലം പ്രതിപക്ഷ നേതാവിന് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍, മാറ്റിവെച്ച പരിപാടിയാണ് ചൊവ്വാഴ്ച നടത്തുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിപക്ഷ നേതാവ് തിങ്കളാഴ്ച രാത്രി യു.എ.ഇയിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School StudentsUAE NewsDiscussionVD Satheesan
News Summary - Opposition leader's discussion with students on tuesday
Next Story