അൽഖാദിസിയ ജില്ലയിൽ നിന്ന് തൊഴിലാളികളെയും ബാച്ലർമാരെയും ഒഴിവാക്കാൻ ഉത്തരവ്
text_fieldsഷാർജ: ഷാർജയിലെ പുരാതന ജനവാസ മേഖലയായ അൽ ഖാദിസിയ ജില്ലയിൽനിന്ന് തൊഴിലാളികളെയും ബാച്ലർമാരെയും ഒഴിവാക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഷാർജ പട്ടണത്തിൽ പൗരാണിക സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. ഇവിടെ ബാച്ലർമാർക്ക് താമസിക്കാൻ പണ്ടുതൊട്ടേ നിയമപരമായി അനുവാദമില്ല.
കാലഹരണപ്പെട്ടതും സുരക്ഷിതമില്ലാത്തതുമായ വില്ലകളിൽ നിരവധി പേർ പാർക്കുന്നത് ചൂണ്ടിക്കാട്ടി ഷാർജ ടി.വിയിലും റേഡിയോയിലും സംപ്രേഷണം ചെയ്യുന്ന ശൈഖ് സുൽത്താൻ പങ്കെടുക്കുന്ന പരിപാടിയിൽ സ്വദേശി യുവതിയുടെ പരാതിയെത്തുടർന്നാണ് നടപടി.
തെൻറ വീടിനടുത്ത് അവിവാഹിതരായ പുരുഷന്മാർ തിങ്ങിനിറഞ്ഞതായും ഇവരിൽ അക്രമാസക്തമായ പെരുമാറ്റമുള്ള നിരവധി പേരുണ്ടെന്നും മക്കളോടും കുടുംബത്തോടും ഒപ്പം സുരക്ഷിതമായി കഴിയാൻ ഭയമുണ്ടെന്നും യുവതി ബോധിപ്പിച്ചിരുന്നു. പൊലീസുമായി സഹകരിച്ച് ഉത്തരവ് നടപ്പാക്കാൻ തുടങ്ങിയതായി മുനിസിപ്പാലിറ്റി ഡയറക്ടർ താബിത് സലീം അൽ താരിഫി പറഞ്ഞു. വാടക വ്യവസ്ഥകൾ ലംഘിക്കുന്നതായി കണ്ടെത്തിയ പ്രദേശത്തെ വീടുകൾക്ക് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.