അവയവദാനം: ആരോഗ്യ നിലവാര മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
text_fieldsദുബൈ: മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയുമടക്കം അവയവദാന സേവനങ്ങൾ നടത്തുന്നവർ പാലിക്കേണ്ട ആരോഗ്യ നിലവാര മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ ആരോഗ്യ വകുപ്പ് (ഡി.എച്ച്.എ).
യുനൈറ്റഡ് നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങുമായി (യു.എൻ.ഒ.എസ്) കൈകോർത്താണ് ആരോഗ്യ രംഗത്തെ സുരക്ഷയെ മുൻനിർത്തി പുതിയ മാനദണ്ഡങ്ങൾ ഡി.എച്ച്.എ പ്രഖ്യാപിച്ചത്.
കരൾ, വൃഷണം, ഹൃദയം, ശ്വാസകോശം, ലിമ്പ്, മറ്റ് അവയവങ്ങൾ, കോശങ്ങൾ എന്നിവയുടെ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾക്കെല്ലാം പുതിയ മാനദണ്ഡങ്ങൾ ബാധകമാണ്.
എമിറേറ്റിലെ ആരോഗ്യ രംഗത്തെ ഗുണനിലവാരവും രോഗികളുടെ സുരക്ഷയും വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യോജിച്ച ആരോഗ്യ പരിരക്ഷ ചട്ടക്കൂടിനുള്ളിൽ ആരോഗ്യ സേവനങ്ങളുടെ എല്ലാ വശങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാർഗ നിർദേശങ്ങൾ ഡി.എച്ച്.എ വികസിപ്പിച്ചതെന്ന് പ്രസ്താവനയിൽ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്താൻ ഡി.എച്ച്.എ ആരോഗ്യ മേഖലയിലെ 200ഓളം പ്രഫഷനലുകളെ പങ്കെടുപ്പിച്ച് നേരത്തെ വർക്ക് ഷോപ് സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.