പുതുതലമുറക്ക് ഗുണകരമാകുന്ന പ്രവർത്തനം ചിട്ടപ്പെടുത്തണം –പി.കെ. അൻവർ നഹ
text_fieldsദുബൈ: പുതുതലമുറക്ക് ഗുണകരമാകുന്ന രീതിയിൽ കെ.എം.സി.സി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താൻ ഘടകങ്ങൾ മുന്നോട്ടുവരണമെന്ന് യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി പി.കെ. അൻവർ നഹ അഭിപ്രായപ്പെട്ടു. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെമ്മുക്കൻ യാഹുമോൻ അധ്യക്ഷത വഹിച്ചു. സലാല കെ.എം.സി.സി പ്രസിഡൻറ് വി.സി. മുനീർ ചടങ്ങിൽ മുഖ്യാതിഥിയായി. വിസ കാൻസൽ ചെയ്ത് മടങ്ങുന്ന വെൽഫെയർ സ്കീം അംഗങ്ങൾക്കുള്ള ആനുകൂല്യം സംസ്ഥാന സെക്രട്ടറി കെ.പി.എ. സലാം വിതരണം ചെയ്തു.
മലപ്പുറം ജില്ല കെ.എം.സി.സി പുറത്തിറക്കുന്ന സുവനീർ പ്രവർത്തനങ്ങൾ സംസ്ഥാന വൈസ് പ്രസിഡൻറ് ആർ. ശുക്കൂർ വിശദീകരിച്ചു. സിദ്ദീഖ് കാലൊടി കണക്കുകളും ശിഹാബ് ഇരിവേറ്റി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജന. സെക്രട്ടറി പി.വി. നാസർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. കെ.പി.പി. തങ്ങൾ, ഹംസ ഹാജി മാട്ടുമ്മൽ, ഒ.ടി. സലാം, ഇ.ആർ. അലി മാസ്റ്റർ, ജലീൽ കൊണ്ടോട്ടി, കരീം കാലടി, ഷക്കീർ പാലത്തിങ്ങൽ, ബദറുദ്ദീൻ തറമ്മൽ, ഷമീം ചെറിയമുണ്ടം, മുജീബ് കോട്ടക്കൽ, ഫക്രുദ്ദീൻ മാറാക്കര, സൈനുദ്ദീൻ പൊന്നാനി, അമീൻ വണ്ടൂർ, കെ.എം. ജമാൽ, അഡ്വ. യസീദ് എന്നിവർ സംസാരിച്ചു.
ഷാഫി മാറഞ്ചേരി (പൊന്നാനി), സുബൈർ കുറ്റൂർ (തിരൂർ), സലീം ബാബു (താനൂർ), സാലിഹ് പുതുപ്പറമ്പ് (തിരൂരങ്ങാടി), റഷീദ് ഒതുക്കുങ്ങൽ (വേങ്ങര), ലത്തീഫ് തെക്കഞ്ചേരി (കോട്ടക്കൽ), ഇർഷാദ് (മലപ്പുറം), മുഹമ്മദലി (മങ്കട), പി.വി. ഗഫൂർ (പെരിന്തൽമണ്ണ), ഫൈസൽ ബാബു (മഞ്ചേരി), അഷ്റഫ് (കൊണ്ടോട്ടി), അൽത്താഫ് തങ്ങൾ (ഏറനാട്), അബ്ദുറഹിമാൻ (നിലമ്പൂർ), നിഷാദ് പുൽപാടൻ (വണ്ടൂർ), മുജീബ് (ഗൂഡല്ലൂർ) എന്നിവർ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനംചെയ്ത് ചർച്ചയിൽ പങ്കെടുത്തു. എ.പി. നൗഫൽ സ്വാഗതവും ജൗഹർ മുറയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.