രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദുബൈ: ദുബൈയിലെ കലാ സാംസ്കാരിക സാമൂഹിക കായിക സംഘടനയായ ദുബൈ പ്രിയദർശിനി വളന്റിയറിങ് ടീമിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച് സെന്ററിൽ നടന്ന ക്യാമ്പിൽ 120ഓളം പേർ പങ്കെടുത്തു.
ടി.എൻ. പ്രതാപൻ എം.പി, ഷാർജ മെഡ്കെയർ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധ ഡോ. സൗമ്യ സരിൻ, ഡോ. ഇ.പി. ജോൺസൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
സി.ഡി.എ പ്രതിനിധി, പ്രസിഡന്റ് ബാബു പീതാംബരൻ, ടീം ലീഡർ പവിത്രൻ, സി. മോഹൻദാസ്, പ്രമോദ് കുമാർ, ടോജി, ഡോ. പ്രശാന്ത്, ശ്രീജിത്ത്, ഹാരിസ്, ബിനിഷ്, എം. ചന്ദ്രൻ, സുലൈമാൻ കറുത്തക്ക, സിമി ഫഹദ്, രമ്യ ബിനീഷ്, റൂസ്വീന ഹാരിസ് എന്നിവർ നേതൃത്വം നൽകി.
മധു നായർ സ്വാഗതവും ടി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.