അരോമ കലാസന്ധ്യ സംഘടിപ്പിച്ചു
text_fieldsദുബൈ: ആലുവ റെസിഡൻസ് ഓവർസീസ് മലയാളീസ് അസോസിയേഷൻ (അരോമ, യു.എ.ഇ) ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കലാസന്ധ്യ സംഘടിപ്പിച്ചു. സിനിമ പിന്നണി ഗായിക രോഷ്നി ഉദ്ഘാടനം ചെയ്തു. സംഗീതം മാനവസ്നേഹത്തിന്റെ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. അജ്മാൻ റിയൽ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ സാംസ്കാരിക സമ്മേളനം വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ സുനിൽ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
അരോമ പ്രസിഡന്റ് സിദ്ദീഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ അരോമയുടെ ഭവനം പദ്ധതിയെ കുറിച്ച് ജനറൽ സെക്രട്ടറി നാദിർഷാ അലി അക്ബർ വിശദീകരിച്ചു. അരോമയുടെ 2024ലെ കലണ്ടർ ടി.ഒ. ഹാഷിം ലൈജു കാരോത്തുകുഴിക്ക് നല്കി പ്രകാശനം ചെയ്തു. റഫീഖ് എം. അലി സ്വാഗതവും അഡ്വ. ഷബീന ഷബീബ് നന്ദിയും പറഞ്ഞു.
ഫാസിൽ ബഷീർ അവതരിപ്പിച്ച ട്രിക്സ് മാനിയ മെൻറലിസം പരിപാടിയും അരങ്ങേറി. അഡ്വ. ഫെബി ഷിഹാബ്, അഡ്വ. ഷബീബ് അലിയാർ, സനുഖാൻ, അബുസബാഹ്, അഡ്വ. സലീം, അബ്ദുൽ റഷീദ്, അനൂപ്, സുനിത ഉമ്മർ, റസൽ അബ്ദു, ഷുഐബ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.