മഞ്ചേരി കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsഷാർജ: യു.എ.ഇയിലെ മഞ്ചേരി ഫാമിലി അംഗങ്ങൾ ഷാർജയിൽ ഒത്തുകൂടി. വിവിധ എമിറേറ്റുകളിലെ കുടുംബാംഗങ്ങളാണ് ഷാർജ മുവൈല സഫാരി മാളിൽ ഒത്തുചേർന്നത്. ഡിസംബർ 26ന് കല്ലിക്കണ്ടി എൻ.എ.എം കോളജ് ഗ്രൗണ്ടിൽ ഏഴായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന കുടുംബ മഹാസംഗമത്തിന്റെ പ്രചാരണമായാണ് യു.എ.ഇ സംഗമം നടത്തിയത്.
അലി കെ. കുണ്ടിലിന്റെ അധ്യക്ഷതയിൽ അബ്ദുൽ കരീം പൊയിലൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മംബള്ളി അബ്ദുൽ കരീം, മഞ്ചേരി മത്തത് ഇസ്മായിൽ, അഴകിൽ അബ്ദുല്ല, തൊടുവയിൽ അലി, എം.വി. ഇസ്മായിൽ, സദഖത്ത് എലാങ്കോട്, അഷ്റഫ് പടിഞ്ഞാറയിൽ സംസാരിച്ചു. അഷ്റഫ് കുളത്തിങ്കര സ്വാഗതവും ഒ.പി ഷഫീഖ് നന്ദിയും പറഞ്ഞു.
യു.എ.ഇ ചാപ്റ്റർ ഭാരവാഹികളായി അറക്കൽ മൂസ്സഹാജി, ടി.ടി.കെ ഖാദർ ഹാജി (മുഖ്യ രക്ഷാധികാരികൾ), അലി കെ. കുണ്ടിൽ (കൺ.), അഷ്റഫ് കുളത്തിങ്കര (ചെയർ.), അബ്ദുല്ല നരിമുക്ക് (ട്രഷ.), മത്തത്ത് മഞ്ചേരി ഇസ്മായിൽ, അബ്ദുല്ല അഴകിൽ, അഷ്റഫ് പടിഞ്ഞാറയിൽ, ഒ.പി. ഷഫീഖ്, അഷ്റഫ് പാട്ടിൽ (ജോ. കൺ.), മുസ്തഫ പുനത്തുമ്മൽ, പയ്യട മുഹമ്മദ്, റഷീദ് കല്ലിക്കണ്ടി, സദഖത്ത് എലാങ്കോട്, അൻസാർ അബ്ദുല്ല കടവത്തൂർ, അബ്ദുൽ കരീം പൊയിലൂർ (വൈസ് ചെയർ.) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.