ഗ്ലോബൽ അലുമ്നി മീറ്റ് സംഘടിപ്പിച്ചു
text_fieldsഅജ്മാൻ: അൻസാർ ഇംഗ്ലീഷ് സ്കൂളിലെ 2009 ബാച്ച് അജ്മാനിലെ ഗ്രീൻ എർത്ത് ഫാർമിൽ ഗ്ലോബൽ അലുമ്നി മീറ്റ് സംഘടിപ്പിച്ചു.
സിങ്ക്-23 എന്ന് പേരിട്ട പരിപാടിയിൽ യു.എ.ഇയിലുള്ളവർക്ക് പുറമെ ഇന്ത്യ, ഖത്തർ, സിംഗപ്പൂർ, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഫ്രഷ് റാക്ക് എന്നിവർ ഇവന്റ് സ്പോൺസർമാരായും മൈക്കോൺ ടൈറ്റിൽ സ്പോൺസറായും നെല്ലറ, ഓറ മെഡിക്കൽ സെന്റർ, സാൻഫോഡ്, സനീം എന്നീ സ്ഥാപനങ്ങൾ ഗിഫ്റ്റ് സ്പോൺസർമാരായും ഇവന്റിന്റെ ഭാഗമായി. കാലങ്ങൾക്കുശേഷം പ്രിയസുഹൃത്തുക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പങ്കെടുത്തവർ പറഞ്ഞു. രാത്രിവരെ നീണ്ടുനിന്ന പരിപാടിയിൽ കളികളും കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.