ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
text_fieldsദുബൈ: ഐ.സി.എഫ് ദേര ഈസ്റ്റ് സെക്ടർ ‘മെഡിക്കോൺ’ എന്ന പേരിൽ ഹെൽത്ത് സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. അബ്ദു റഊഫ് മുഖ്യപ്രഭാഷണവും സംശയനിവാരണവും നടത്തി. ബോധവത്കരണം, ഭക്ഷണ നിയന്ത്രണം, കൃത്യമായ വ്യായാമം എന്നിവയിലൂടെ പ്രമേഹവും വൃക്കരോഗങ്ങളും തടയാനാകുമെന്ന് ഡോക്ടർ പറഞ്ഞു. സെക്ടർ വെൽഫെയർ സമിതി പ്രസിഡന്റ് സലിം പാവറട്ടിയുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ ഐ.സി.എഫ് ദുബൈ സെൻട്രൽ ഡെപ്യൂട്ടി പ്രസിഡന്റ് ഹസൻ സഖാഫി മുഴപ്പാല ഉദ്ഘാടനം ചെയ്തു.
‘ബെറ്റർ വേൾഡ് ബെറ്റർ ടുമോറോ’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് ആഗോള തലത്തിൽ നടത്തുന്ന ഹെൽത്തോറിയം കാമ്പയിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.അബീർ അൽനൂർ പോളിക്ലിനിക്കുമായി സഹകരിച്ച് നടന്ന മെഡിക്കൽ ക്യാമ്പ് സെൻട്രൽ വെൽഫെയർ പ്രസിഡന്റ് മുഹമ്മദലി സൈനി ഉദ്ഘാടനം ചെയ്തു. ക്ലിനിക്ക് ബി.ഡി.എം ഇസ്ഹാഖ്, ഡോ. ഹിബ ക്യാമ്പിന് നേതൃത്വം നൽകി. അഷറഫ് പാലക്കോട്, മുഹമ്മദലി പരപ്പൻപൊയിൽ, നാസർ കാടാമ്പുഴ,അബ്ദുസലാം മിസ്ബാഹി, മുസ്തഫ കുനിയിൽ, ശബീറലി ഖുതുബി എന്നിവർ പങ്കെടുത്തു. സെക്ടർ വെൽഫെയർ സെക്രട്ടറി ശാഹിദ് കുമ്പിടി സ്വാഗതവും സംഘടന കാര്യം സെക്രട്ടറി നൗഫൽ കുനിയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.