സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
text_fieldsദുബൈ: വൈവിധ്യങ്ങളെ അംഗീകരിച്ച് ഐക്യത്തോടെ മുന്നോട്ടുപോകുന്നതാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് ദേശീയ നേതാക്കൾ നൽകിയ അമൂല്യ സംഭാവനകളെ പരസ്പര വിദ്വേഷങ്ങൾ സൃഷ്ടിച്ച് അകറ്റരുതെന്നും ഒ.ഐ.സി.സി /ഇൻകാസ് ഗ്ലോബൽ സെക്രട്ടറി അഡ്വ.ഹാഷിക് തൈക്കണ്ടി പ്രസ്താവിച്ചു. കണ്ണൂർ ജില്ല ഇൻകാസ് കമ്മിറ്റി ദുബൈയിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈജു അമ്മാനപാറ സ്വാഗതം പറഞ്ഞു. ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ പവിത്രൻ ബാലൻ, കലാധർ ദാസ്, ഷബ്നാസ്, ഷിജു പാറയിൽ, സുനിൽ നമ്പ്യാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ, സ്വാതന്ത്ര്യത്തിനുവേണ്ടി വീരമൃത്യുവരിച്ച ധീര രക്തസാക്ഷികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു. ദേശീയഗാനാലാപനവും മധുരവിതരണവും നടന്നു. ജില്ല വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ മുണ്ടേരി നന്ദി പറഞ്ഞു.
ഷാർജ: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യ ഇന്റനാഷനൽ സ്കൂളിൽ ആഘോഷിച്ചു. സീനിയർ ഡയറക്ടർ ആസിഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, എക്സിക്യൂട്ടിവ് ഡയറക്ടർ സുബൈർ ഇബ്രാഹിം, അസിസ്റ്റന്റ് ഡയറക്ടർ സഫ ആസാദ് എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി പതാക ഉയർത്തി. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായി ജീവൻ സമർപ്പിച്ച ധീര യോദ്ധാക്കളെ ചടങ്ങിൽ അനുസ്മരിച്ചു. വൈസ് പ്രിൻസിപ്പൽ, വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അബൂദബി: കേരള സോഷ്യൽ സെന്റർ, ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനം ആചരിച്ചു. സെന്റർ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ.സത്യൻ, ട്രഷറർ ഷബിൻ പ്രേമരാജൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മാധ്യമ പ്രവർത്തകൻ റാശിദ് പൂമാടം, വളന്റിയർ ക്യാപ്റ്റൻ അരുൺ കൃഷ്ണൻ, അബൂദബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ടി.കെ. മനോജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങ് സമാപിച്ചു. തുടർന്ന് മധുരം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.