Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൈ​ര​ളി ഇ​ഫ്താ​ർ...

കൈ​ര​ളി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Organized Kairali Iftar meet
cancel
camera_alt

കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​നി​റ്റ്​ ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മം

ഫു​ജൈ​റ: സൗ​ഹാ​ർ​ദ കൂ​ട്ടാ​യ്മ​യൊ​രു​ക്കി കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ, ഖോ​ർ​ഫ​ക്കാ​ൻ യൂ​നി​റ്റു​ക​ൾ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഉ​യ​ർ​ന്ന മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​തെ​ന്നും സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് ഇ​ഫ്താ​ർ സം​ഗ​മം പ​ങ്കു​വെ​ക്കു​ന്ന​തെ​ന്നും ലോ​ക കേ​ര​ള സ​ഭാം​ഗം സൈ​മ​ൻ സാ​മു​വേ​ൽ പ​റ​ഞ്ഞു.

കൈ​ര​ളി ഫു​ജൈ​റ യൂ​നി​റ്റ് ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വെ​ച്ച് ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ, കെ.​എം.​സി.​സി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ന​സ​റു​ദ്ദീ​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബ്‌ ക​ൽ​ബ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി അ​ബൂ​ബ​ക്ക​ർ, ലെ​നി​ൻ ജി. ​കു​ഴി​വേ​ലി എ​ന്നി​വ​രും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബു​ക​ൾ, കെ.​എം.​സി.​സി, ഇ​ൻ​കാ​സ് തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും വ്യ​വ​സാ​യ സം​രം​ഭ​ക​രും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. കൈ​ര​ളി ഫു​ജൈ​റ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സു​ധീ​ർ തെ​ക്കേ​ക്ക​ര, പ്ര​ദീ​പ് കു​മാ​ർ, ജി​സ്റ്റ ജോ​ർ​ജ്, ന​മി​ത പ്ര​മോ​ദ്, അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഹ​ഖ്, വി​ഷ്ണു അ​ജ​യ്, ഹ​രി​ഹ​ര​ൻ, ജ​യ​രാ​ജ്, ര​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വെ​ച്ച് ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് കൈ​ര​ളി സ​ഹ​ര​ക്ഷാ​ധി​കാ​രി കെ.​പി. സു​കു​മാ​ര​ൻ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, വ​നി​ത ക​ൺ​വീ​ന​ർ ര​ഞ്ജി​നി മ​നോ​ജ്, യൂ​നി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ, പ്ര​സി​ഡ​ന്‍റ് ഹ​ഫീ​സ് ബ​ഷീ​ർ, ട്ര​ഷ​റ​ർ ജി​ജു ഐ​സ​ക് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetU.A.E News
News Summary - Organized Kairali Iftar meet
Next Story