ആഘോഷമേളങ്ങളുമായി ‘കൽബ വിന്റർ’ സംഘടിപ്പിച്ചു
text_fields‘കൽബ വിന്റർ’ പരിപാടികളുടെ ഭാഗമായി ഒരുക്കിയ കലാപ്രകടനം
കൽബ: ഷാർജ ഷോപ്പിങ് പ്രമോഷന്റെ ഭാഗമായി ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി കൽബ പബ്ലിക് മാർക്കറ്റിൽ ‘കൽബ വിന്റർ’ പരിപാടി സംഘടിപ്പിച്ചു. വിവിധ ഷോപ്പിങ് പ്രവർത്തനങ്ങളും നാടൻ കലാരൂപങ്ങളുമാണ് ഒരുക്കിയത്. ആഘോഷമേളങ്ങളോടെ നടന്ന രണ്ടുദിവസത്തെ പരിപാടിയിൽ മാർക്കറ്റിലെത്തിയവർക്ക് നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. മാർക്കറ്റിലെ സംരംഭങ്ങളെ പിന്തുണക്കാനും ഷാർജയുടെ കിഴക്കൻ മേഖലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ചേംബർ ഓഫ് കോമേഴ്സ പരിപാടി ഒരുക്കിയത്.
പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും യു.എ.ഇ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നാടോടി ട്രൂപ്പുകൾ അവതരിപ്പിച്ച കലാപ്രകടനങ്ങളും അരങ്ങേറി. മത്സരങ്ങളിൽ പങ്കെടുക്കുകയും കലാപ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത വ്യക്തികൾക്കും കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും സമ്മാനങ്ങൾ കൈമാറി. ഷാർജ ഷോപ്പിങ് പ്രമോഷന്റെ ഭാഗമായി വിവിധ ഉൽപന്നങ്ങൾ ഓഫറോടെ ലഭ്യമാക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.