മീലാദ് സംഗമം സംഘടിപ്പിച്ചു
text_fieldsദുബൈ: ആർഭാട വിവാഹങ്ങൾക്കെതിരെയും യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും സമൂഹം ശക്തമായി മുന്നോട്ടു വരണമെന്ന് പ്രമുഖ പണ്ഡിതൻ നൗഫൽ സഖാഫി കളസ ഉദ്ബോധിപ്പിച്ചു. സ്നേഹ കുടുംബം മുത്ത് നബി മാതൃക എന്ന വിഷയത്തിൽ തലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ ചാപ്റ്റർ ദുബൈ ക്രെസന്റ് സ്കൂളിൽ നടത്തിയ ത്വയ്ബ ഏഴാമത് എഡിഷൻ മീലാദ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐ.സി എഫ് ഇന്റർനാഷനൽ പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം നിർവഹിച്ചു. തലശ്ശേരി മുസ്ലിം ജമാഅത്ത് ഗൾഫ് ചാപ്റ്റർ ഏർപ്പെടുത്തിയ അഞ്ചാമത് കെ.കെ. അബ്ദുല്ല മുസ്ലിയാർ സ്മാരക അവാർഡ് പ്രഫസർ യു.സി. അബ്ദുൽ മജീദിന് സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളുടെ ജേതാക്കൾക്ക് വേദിയിൽ സമ്മാനങ്ങൾ നൽകി.
പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് സൗജന്യ ഉംറയും സ്ത്രീകളിൽ നിന്നു തെരഞ്ഞെടുത്തവർക്കുള്ള സ്വർണ നാണയവും സമ്മാനിച്ചു. തലശ്ശേരി സാന്ത്വന ഓഫിസിന് യു.എ.ഇ ഘടകം നൽകുന്ന ആംബുലൻസിന്റെ സമർപ്പണം വേദിയിൽ വെച്ച് കേരള മുസ്ലിം ജമാഅത്ത് തലശ്ശേരി സോൺ സെക്രട്ടറി റഫീഖ് ചീരായിക്ക് നല്കി ക്കൊണ്ട് നിർവഹിച്ചു. അനീസ് തലശ്ശേരി സ്വാഗതവും അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.